22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
September 16, 2024
September 3, 2024
July 7, 2024
January 22, 2024
January 19, 2024
January 1, 2024
September 10, 2023
September 9, 2023
August 24, 2023

ലോക സസ്യ ശാസ്ത്രജ്ഞർ ചെറുവയാൽ രാമനെ ആദരിച്ചു

Janayugom Webdesk
കോഴിക്കോട്
October 29, 2022 8:03 pm

കാലിക്കറ്റ്‌ സർവകലാശാല ബോട്ടണി വിഭാഗം നടത്തി വരുന്ന ആഗോള പ്ലാന്റ് ഫിസിയോളജി സെമിനാറിന്റെ ഭാഗമായി ലോകത്തിലെ വിവിധ സർവ്വകലാശാലയിലെ സസ്യ ശാസ്ത്രജ്ഞർ ചെറുവയൽ രാമന്റെ വീട്ടിൽ എത്തി രാമനെ ആദരിച്ചു.

ആസ്‌ട്രേലിയയിലെ കാസ്മാനിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. സർജി ശബാല, ഹൻഗറിയിലെ ബയോളജിക്കൽ ഗവേഷണ നിലയത്തിലെ പ്രൊഫ. ശിൽവിയ തോത്ത്, അമേരിക്കയിലെ മെഷാചൂസ് സർവ്വകലാശാലയിലെ പ്രൊഫ. ഓം പാർകാശ് ദാങ്കർ, പഞ്ചാബിലെ അഗ്രി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ പ്രൊഫ. അശ്വിനി പരീക് എന്നിവരും കൂടാതെ ഇന്ത്യയിലെ വിവിധ സർവ്വകലാശാലയിലെ പ്രൊഫസർമാർ, ഗവേഷകരും രാമന്റെ വീട്ടിൽ എത്തിയിരുന്നു.

രാമൻ സംരക്ഷിച്ചു പോരുന്ന അപൂർവ്വായിനം നെൽവിത്തുകൾ ഓരോന്നും ശാസ്ത്രഞർക്ക് പരിചയപെടുത്തി.പാടത്തുകൃഷി ചെയ്ത നെൽവിത്തുകൾ കാണിച്ചു കൊടുത്തു കൊണ്ട് രാമൻ ശാസ്ത്രജ്ഞരെ അത്ഭുപെടുത്തി. അപൂർവ്വായിനം നെൽവിത്തുകളുടെ ഗവേഷണ ഇനിയും കണ്ടെത്താത്ത അറിവുകൾ പുറം ലോകത്തുകൊണ്ട് വരുമെന്ന് ശാസ്ത്രജ്ഞർ രാമനോട് പറഞ്ഞു. കാലിക്കറ്റ് സർവ്വകലാശാല സസ്യശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. ജോസ് ടി പുത്തൂരും തളിപ്പറമ്പ സർ സയ്യിദ് കോളേജ് ബോട്ടണി വിഭാഗം അസിസ്.

Eng­lish Summary:Rama was hon­ored by the botanists of the world
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.