സംസ്ഥാനത്ത് റേഷൻ വിതരണം മുഴുവന്‍ താളം തെറ്റി എന്ന രീതിയില്‍ തെറ്റായ പ്രചാരണങ്ങൾ നടത്തി അനാവശ്യ ഭീതി പരത്തുന്നത് നിക്ഷിപ്ത താല്പര്യക്കാരാണെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ശനിയാഴ്ച ഉച്ചയോടെയാണ് റേഷൻ വിതരണത്തിൽ ചിലയിടത്ത് തടസമുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കഴിഞ്ഞ നാല് മാസമായി റേഷൻ വിതരണവുമായി ബന്ധപ്പെട്ട് പരാതികൾ ഇല്ലായിരുന്നു. സെർവർ ശേഷിയുമായി ബന്ധപ്പെട്ടാണ് നിലവിലുള്ള പ്രശ്‌നം. റേഷൻ വിതരണം പൂർണമായി മുടങ്ങിയെന്നത് തെറ്റായ പ്രചാരണമാണെന്നും സാങ്കേതിക തകരാറിന്റെ പേരിൽ സർക്കാരിനെ പഴിക്കാനും പൊതുവിതരണ രംഗമാകെ കുഴപ്പത്തിലാണെന്നു വരുത്താനുമുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെറ്റായ വിവരങ്ങളും വാർത്തകളുമാണ് പല കോണുകളിൽനിന്നായി പ്രചരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്‌ച 2,08,392 കാർഡുടമകളും തിങ്കളാഴ്‌ച 1,79,750 ലക്ഷം കാർഡുടമകളും ചൊവ്വാഴ്‌ച 1,03,791 ലക്ഷം കാർഡുടമകളും സംസ്ഥാനത്ത് റേഷൻ വാങ്ങി. ഇന്നലെ രാത്രി ഏഴ് മണി വരെ 2,57,133 പേർ റേഷൻ വാങ്ങി. 13,541 റേഷൻ കടകൾ ഇന്നലെ തുറന്നു പ്രവർത്തിച്ചു. വൈകിട്ട് ഏഴ് മണിക്ക് ശേഷവും 5670 കടകൾ തുറന്നു പ്രവർത്തിച്ചു.
കഴിഞ്ഞ ഡിസംബറിൽ റേഷൻ വാങ്ങിയവരുടെ കണക്കുമായി താരതമ്യം ചെയ്‌താൽ ചൊവ്വാഴ്ച മാത്രമാണ് റേഷൻ വിതരണത്തിൽ കാര്യമായ കുറവുണ്ടായതെന്ന് മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്‌ക്കുശേഷം റേഷൻ കടകൾ മുന്നറിയിപ്പില്ലാതെ പലയിടത്തും അടച്ചിട്ടു. റേഷൻ കടകൾ അടച്ചിട്ടതുകൊണ്ടുകൂടിയാണ് ചൊവ്വാഴ്‌ചത്തെ റേഷൻ വിതരണത്തിൽ കാര്യമായ കുറവ് വന്നതെന്ന് മന്ത്രി അറിയിച്ചു.
English Summary: Ration distribution: fake information spread by some people
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.