ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തതുകൊണ്ട് ഒരു ഗുണഭോക്താവിനും റേഷൻ വിഹിതം നഷ്ടമാകരുതെന്ന് ആവര്‍ത്തിച്ച് ഒറീസ ഹൈക്കോടതി. പൊതുവിതരണ സമ്പ്രദായത്തിൽ (പിഡിഎസ്) സീഡ് ചെയ്യാത്തതുകൊണ്ട് റേഷൻ നല്‍കാതിരിക്കരുതെന്ന് കോടതി ഒഡിഷ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഒഡിഷയിലെ ജാജ്പൂർ ജില്ലയിലെ റസൂൽപുർ ബ്ലോക്കിൽ രണ്ടായിരത്തിലധികം ഗുണഭോക്താക്കൾക്ക് ആധാർ ലിങ്ക് ചെയ്യാത്തതിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ് മുരളീധർ, ജസ്റ്റിസ് എം എസ് രാമൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
ബാങ്ക് പാസ്ബുക്കുകൾക്കൊപ്പം ആധാർ നമ്പർ നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് പ്രകാരമാണ് ഗുണഭോക്താക്കൾക്ക് അരി വിതരണം നിർത്തിയതെന്ന് പിഡിഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. റേഷൻ നിഷേധിക്കപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി റസൂൽപുർ ബ്ലോക്കിലേക്ക് ഒരു സംഘത്തെ അയക്കാനും ഹൈക്കോടതി നിർദേശിച്ചു. ഏപ്രിൽ 25 ന് കേസില്‍ അടുത്ത വാദം കേൾക്കും.
English Summary: Ration distribution halted: Court orders Odisha govt not to issue ration card as it is not linked to Aadhaar card
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.