23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024
November 20, 2024

റേഷൻ മണ്ണെണ്ണ വില വീണ്ടും വര്‍ധിപ്പിച്ച് കേന്ദ്രം; ലിറ്ററിന് 88 രൂപ

Janayugom Webdesk
തിരുവനന്തപുരം
June 2, 2022 10:08 am

റേഷൻ മണ്ണെണ്ണ വില വീണ്ടും വർധിപ്പിച്ച് കേന്ദ്രസർക്കാർ. അടിസ്ഥാന വില കിലോ ലിറ്ററിന് 77,300 രൂപയായാണ് വർധിപ്പിച്ചത്. നേരത്തെ ഇത് 72,832 ആയിരുന്നു വില. ചില്ലറ വിൽപ്പന വില 84 രൂപയിൽ നിന്ന് 88 രൂപയായി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിതരണത്തിനു പഴയ വിലയ്ക്കുള്ള മണ്ണെണ്ണ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്.നിലവിലുള്ള വിലവർധനവ് നടപ്പാക്കണോ എന്നത് സർക്കാരാണ് തീരുമാനിക്കേണ്ടത്. 

കഴിഞ്ഞ രണ്ടര വർഷത്തിനിടെ മണ്ണെണ്ണ വിലയില്‍ 70 രൂപയുടെ വർധനവാണ് ഉണ്ടായത്. 18 രൂപയിൽ നിന്നാണ് വില 88ൽ എത്തിനിൽക്കുന്നത്. കഴിഞ്ഞ വർഷം നവംബറില്‍ വില 50 രൂപ കടന്നത്. മത്സ്യബന്ധന മേഖലയ്ക്കാകും വിലവർധനവ് ഏറ്റവും തിരിച്ചടിയായത്. 

Eng­lish Summary:Ration kerosene prices rise again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.