തപാല്‍ മേഖലയിലെ പ്രമുഖ സംഘടനകളായ ഓള്‍ ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ (എഐപിഇയു), നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് (എന്‍എഫ്‌പിഇ) എന്നിവയുടെ അംഗീകാരം റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവുമായ ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
കര്‍ഷക പ്രക്ഷോഭത്തെ സഹായിച്ചുവെന്നും മറ്റ് ചില സംഘടനകള്‍ക്ക് ധനസഹായം നല്കിയെന്നുമാരോപിച്ചാണ് തപ്പാല്‍ മേഖലയിലെ ജിവനക്കാരുടെ അവകാശസംരക്ഷണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇരുസംഘടനകളുടെയും അംഗീകാരം റദ്ദാക്കിയത്. ആര്‍എസ്എസുമായി ബന്ധമുള്ള ഭാരതീയ മസ്ദൂര്‍ സംഘിന്റെ പരാതിയെ തുടര്‍ന്ന് അംഗീകാരം റദ്ദാക്കിയ നടപടി ഏകപക്ഷീയവും രാഷ്ട്രീയ ലക്ഷ്യത്തോടെയുമുള്ളതാണെന്നും വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിനയച്ച കത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
English Sammury: Binoy Vishwam MP says Recognition of postal organizations should be restored
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.