17 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 13, 2025
March 13, 2025
March 12, 2025
March 12, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

ക്രിസ്‌‌മ‌സിന് കേരളത്തിൽ റെക്കോര്‍ഡ് മദ്യവിൽപ്പന; 229.80 കോടി രൂപയുടെ മദ്യം വിറ്റു

Janayugom Webdesk
തിരുവനന്തപുരം
December 26, 2022 5:03 pm

കേരളത്തിൽ ക്രിസ്‌‌മ‌സിന് റെക്കോഡ് മദ്യവിൽപ്പന. ബെവ്കോ ഔട്ട്‌ലെറ്റുകളിൽ വ‍ഴി ഡിസംബർ 22, 23, 24 തീയതികളിലായി കേരളത്തിൽ വിൽപ്പന നടത്തിയത് 229.80 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളിൽ 215.49 കോടിയുടെ മദ്യമാണ് വിൽപ്പന നടത്തിയത്. ക്രിസ്മസ് ദിവസത്തില്‍ മാത്രം 89.52 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത് .
അതേസമയം സംസ്ഥാനത്ത് ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവ് ഉണ്ടായെങ്കിലും മറ്റ് മൂന്നു ദിവസങ്ങളിലായി നടന്നത് റെക്കോർഡ് വിൽപനയാണ്. 

കൊല്ലം ആശ്രാമത്തെ ബിവറേജസ് ഔട്ട്‌ലെറ്റാണ് വിൽപനയിൽ മുന്നില്‍, 68.48 ലക്ഷം. 65.07 ലക്ഷം വിൽപനയുമായി തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്‌ലെറ്റാണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലെറ്റും. ഇവിടെ 61.49 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. 

Eng­lish Summary:Record liquor sales in Ker­ala on Christmas
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.