14 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 5, 2025
December 23, 2024
December 6, 2024
November 14, 2024
November 12, 2024
November 12, 2024
November 9, 2024
October 29, 2024
October 18, 2024
October 14, 2024

പാകിസ്ഥാനില്‍ പെട്രോളിന് റെക്കോര്‍ഡ് വില

Janayugom Webdesk
June 17, 2022 11:18 am

പാകിസ്ഥാനില്‍ പെട്രോള്‍ വില ലിറ്ററിന് 24 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ലിറ്ററിന് 233.89 രൂപയിലെത്തി. ഡീസലിന് 16.31 രൂപ കൂടി ലിറ്ററിന് 263.31 രൂപയായി. ഇതോടെ പാകിസ്ഥാനില്‍ ഇന്ധനവിലയിലെ റെക്കോര്‍ഡ് ഉയരത്തിലേക്കാണ് കുതിച്ചത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ സബ്‌സിഡി വഹിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് പാക് ഫെഡറല്‍ ധനമന്ത്രി മിഫ്താ ഇസ്മായില്‍ പറഞ്ഞു. കഴിഞ്ഞ 20 ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന മൂന്നാമത്തെ ഇന്ധന വര്‍ധനയാണിത്. ജൂണ്‍ 16 മുതല്‍ നിരക്ക് നിലവില്‍ വന്നത്. പെട്രോള്‍ ലിറ്ററിന് 233.89 രൂപയും ഡീസല്‍ 263.31 രൂപയും മണ്ണെണ്ണ 211.43 രൂപയും ലൈറ്റ് ഡീസല്‍ ഓയിലിന് 207.47 രൂപയുമായിരിക്കും നിരക്ക്.

Eng­lish Summary:Record price of petrol in Pakistan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.