2 May 2024, Thursday

ധീര യോദ്ധാക്കള്‍ക്ക് റെഡ് സല്യൂട്ട്

സ്വന്തം ലേഖകൻ
ആലപ്പുഴ
October 27, 2021 8:24 pm

രാജവാഴ്ചയ്ക്കും ദിവാൻ ഭരണത്തിനും അമേരിക്കൻ മോഡൽ പരിഷ്ക്കാരങ്ങൾക്കെതിരെയും 75 ആണ്ടുകൾക്ക് മുൻപ് ജീവിക്കാനായും ഒരു ജനത നടത്തിയ ഐതിസാഹിക സമരത്തിന്റെ സ്മരണപുതുക്കി യോദ്ധാക്കൾക്ക് പുതുതലമുറയുടെ റെഡ് സല്യൂട്ട്. നാടിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ചുവന്ന ഏടുകൾ എഴുതിചേർത്ത വയലാർ രക്തസാക്ഷികൾക്ക് മരണമില്ലെന്ന് തലമുറഭേദമന്യേ ജനങ്ങൾ പ്രഖ്യാപിച്ചു.

ആലപ്പുഴ വലിയചുടുകാട്ടിൽ വെച്ച് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ജി സുധാകരൻ അത്‌ലറ്റുകൾക്ക് ദീപശിഖ കൈമാറി. ഇവിടെ നടന്ന ചടങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശിയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം പി, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക്, മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടേയും നേതാക്കളായ സി എസ് സുജാത, പി ജ്യോതിസ്, എ എം ആരിഫ് എം പി, പി പി ചിത്തരഞ്ജൻ എം എൽ എ, എച്ച് സലാം എംഎൽഎ, ഇ കെ ജയൻ, ആർ സുരേഷ്, ആർ അനിൽകുമാർ, പി എസ് എം ഹുസൈൻ, ബി നസീർ, സൗമ്യാരാജ്, വി സി മധു, കെ പ്രസാദ്, വി ബി അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് മുതിർന്ന സിപിഐ എം നേതാവ് എസ് ബാഹുലേയൻ അത്‌ലറ്റുകൾക്ക് ദീപശിഖ കൈമാറി. ഇരു ദീപശിഖകളും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വയലാറിലേയ്ക്ക് പ്രയാണമാരംഭിച്ചു. ദീപശിഖയ്ക്ക് അഭിവാദ്യമേകാൻ ആയിരങ്ങൾ വഴിയരികിൽ കാത്തുനിന്നു. ദീപക്കാഴ്ച ഒരുക്കിയും പൂക്കൾ വിതറിയും അവർ അഭിവാദ്യമർപ്പിച്ചു. രക്തസാക്ഷി ജനാർദ്ദനന്റെ സ്മൃതി മണ്ഡ‍പത്തിലും മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിലും ദീപം പകർന്ന ശേഷമാണ് വലിയചുടുകാട്ടിൽ നിന്നുള്ള ദീപശിഖാറിലേ പ്രയാണമാരംഭിച്ചത്.

നാടൻകലാരൂപങ്ങളും വാദ്യമേളങ്ങളും ചെണ്ടമേളങ്ങളും അകമ്പടി സേവിച്ച ദീപശിഖയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഇരുദീപശിഖകളും ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു. തുടർന്ന് നടന്ന പുഷ്പാർച്ചനയ്ക്ക് കൃഷിമന്ത്രി പി പ്രസാദ്, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്,സിപിഐഎം നേതാക്കളായ ജി സുധാകരന്‍, ആര്‍ നാസര്‍, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, നേതാക്കളായ എം കെ ഉത്തമൻ, എൻ രവീന്ദ്രൻ, കെ കെ സിദ്ധാർത്ഥൻ, കെ ചന്ദ്രനുണ്ണിത്താൻ, എ എം ആരിഫ് എം പി, പി പി ചിത്തരഞ്ജൻ എംഎൽഎ, എച്ച് സലാം എംഎൽഎ, എം എസ് അരുൺകുമാർ എംഎൽഎ, ദലീമ ജോജോ എംഎൽഎ, സി ബി ചന്ദ്രബാബു, കെ പ്രസാദ്, വി മോഹൻദാസ്, എം സി സിദ്ധാർത്ഥൻ, എസ് പ്രകാശൻ, കെ രാജപ്പൻനായർ, എ പി പ്രകാശൻ, ടി കെ ദേവകുമാർ, ടി ടി ജിസ്മോൻ, ആർ സുഖലാൽ, സി എ അരുൺകുമാർ, കെ ജി സന്തോഷ്, ജി സോഹൻ, യു മോഹനൻ, ടി എസ് അജയകുമാർ, ബൈരഞ്ജിത്ത്, സനൂപ് കുഞ്ഞുമോൻ, ഡി സുരേഷ് ബാബു, വി കെ സാബു, വി ജി മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.

പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഭാഷണം നടത്തി. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ് അധ്യക്ഷനായി. സെക്രട്ടറി പി കെ സാബു സ്വാഗതം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.