22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 25, 2024
March 1, 2024
November 13, 2023
September 1, 2023
August 31, 2023
July 25, 2023
January 1, 2023
October 6, 2022
October 1, 2022
July 6, 2022

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
June 1, 2022 12:38 pm

രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 134 രൂപയാണ് 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കുറച്ചത്. കൊച്ചിയിൽ 2223.50 വാണിജ്യ സിലിണ്ടറിന് രൂപയായി. നേരത്തെ 2357.50 ആയിരുന്നു വില. ഡല്‍ഹിയില്‍ 2354 രൂപയായിരുന്നത് 2219 ആയി കുറഞ്ഞു. കൊല്‍ക്കത്തയില്‍ 2322 രൂപയും, മുംബൈയില്‍ 2171. 50 പൈസയും, ചെന്നൈയില്‍ 2373 രൂപയുമാണ് വില. ഗാര്‍ഹികാവിശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

ഏപ്രിൽ മാസത്തിൽ 250 രൂപയും കഴിഞ്ഞ മാസം 103 രൂപയും വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചിരുന്നു. ഹോട്ടല്‍ ഭക്ഷണത്തിന് ക്രമാതീതമായി വില ഉയരുന്നതിന് കാരണമായെന്ന് പരാതിയിലാണ് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലണ്ടറിന്റെ വിലയില്‍ കുറവ് വരുത്തിയത്. പുതുക്കിയ വില നിലവില്‍ വരുന്നതോടെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലണ്ടര്‍ ഒന്നിന്ശരാശരി 2333 രൂപ വിലയാകും. 

Eng­lish Summary:Reduced price of LPG cylin­der for com­mer­cial use
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.