March 30, 2023 Thursday

ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

Janayugom Webdesk
ന്യൂഡല്‍ഹി
February 3, 2023 11:01 pm

എജ്യുക്കേഷൻ ടെക് കമ്പനികളിലെ പ്രമുഖരായ ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. ആറ് മാസത്തിനിടയിലെ രണ്ടാമത്തെ പിരിച്ചുവിടലാണിത്. ആകെ 1000 പേരെയെങ്കിലും ഒഴിവാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡിസൈൻ, പ്രൊഡക്ഷൻ, എൻജിനീയറിങ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. എൻജിനീയറിങ് വിഭാഗത്തിൽ നിന്ന് 15 ശതമാനം ജീവനക്കാരെയാണ് രണ്ട് ദിവസത്തിനിടെ പുറത്താക്കിയത്. വാട്സ്ആപ്പ് സന്ദേശങ്ങൾ വഴിയും ഗൂഗിൾ മീറ്റ് വഴിയുമാണ് അറിയിപ്പ് പലർക്കും കിട്ടിയത്. 

കഴിഞ്ഞ ഒക്ടോബറിൽ 30 ശതമാനം ടെക് ജീവനക്കാരെയും ബൈജൂസ് പിരിച്ചു വിട്ടിരുന്നു. ഇത്തവണ അതേ വിഭാഗത്തില്‍ നിന്ന് 15 ശതമാനം പേരെ ഒഴിവാക്കി. 2023 മാർച്ചോടെ കമ്പനി ലാഭകരമാക്കാനുള്ള ശ്രമത്തിൽ 2,500 ജീവനക്കാരെ കഴിഞ്ഞ വര്‍ഷം ബൈജൂസ് പിരിച്ചുവിട്ടിരുന്നു. 

Eng­lish Sum­ma­ry: Redun­dan­cy in Baijus

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.