25 April 2024, Thursday

Related news

April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024

ബീഹാറിലെ ഭരണമാറ്റം; ബിജെപിയുടെ കണക്കുകൂട്ടൽ തെറ്റിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
August 11, 2022 10:33 am

ബിജെപി കേന്ദ്രങ്ങളെ വളരെ ഞെട്ടിച്ചു ബീഹാറില്‍ നിതീഷ്കുമാ‍റിന്‍റെ ജെഡിയു എന്‍ഡിഎ മുന്നണി വിട്ട പുറത്തു വന്ന രാഷട്രീയ സാഹചര്യം വരും നാളുകളില്‍ ബിജെപി നേരിടാന്‍ പോകുന്ന വലിയ പ്രത്യാഘാതങ്ങളുടെ തുടര്‍ച്ചയായിട്ടാണ് നിരീക്ഷകര്‍ കാണുന്നത്. ബീഹാറിലെ തിരിച്ചടി ബിജെപിയുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെററിച്ചിരിക്കുകയാണ്.ഇതു ബീഹാറില്‍ മാത്രം ഒതുങ്ങില്ല.

അയല്‍സംസ്ഥാനമായ ജാര്‍ഖണ്ഡിലെ ജെഎംഎം-ആര്‍ജെഡി-കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ പദ്ധതി തല്‍ക്കാലത്തേക്ക് എങ്കിലും നില്‍ത്തേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ തനിച്ച്‌ മത്സരിക്കേണ്ടിവരുന്നത്‌ ബിജെപിയെ അസ്വസ്ഥരാക്കും. 40 ലോക്‌സഭാ സീറ്റുള്ള ബിഹാറിൽ 2019ലെ നില ബിജെപി17, ജെഡിയു 16, എൽജെപി ആറ്‌ എന്നായിരുന്നു.

രാംവിലാസ്‌ പസ്വാന്റെ മരണത്തോടെ എൽജെപി പിളർന്ന്‌ ദുർബലമായി. മഹാസഖ്യത്തിൽ ജെഡിയു അംഗമായതോടെ ബിഹാറിലെ പിന്നാക്ക, അതി പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾ ഒന്നടങ്കം ബിജെപിയെ കൈയൊഴിയുന്ന സ്ഥിതിയാകും.ബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും ബിജെപിക്ക്‌ അധികം പ്രതീക്ഷയില്ല. ദക്ഷിണേന്ത്യയിൽ ഭരണത്തിലുള്ള കർണാടകത്തിൽ അടക്കം ബിജെപി പ്രതിസന്ധിയിലാണ്‌. ഉത്തരേന്ത്യയെയും ഗുജറാത്ത്‌, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളെയും കൂടുതലായി ആശ്രയിച്ച്‌ 2024ൽ മത്സരിക്കേണ്ടിവരും.

മഹാരാഷ്‌ട്രയിൽ ഭരണം തിരിച്ചുപിടിച്ചെങ്കിലും കാര്യങ്ങൾ പന്തിയല്ല. ഗുജറാത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്‌.ജെഡിയുവിന്റെ അഞ്ച്‌ അംഗങ്ങൾകൂടി പ്രതിപക്ഷത്ത്‌ ചേരുന്നതോടെ രാജ്യസഭയിൽ ബിജെപിയുടെ സ്ഥിതി കൂടുതൽ മോശമാകും. എഐഎഡിഎംകെ, വൈഎസ്‌ആർ കോൺഗ്രസ്‌, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികൾ എന്നിവയെ കേന്ദ്രഭരണം ഉപയോഗിച്ച്‌ വിരട്ടിയാണ്‌ ബിജെപി കൂടെ നിർത്തുന്നത്‌. രാഷ്‌ട്രീയസ്ഥിതിഗതികളിലെ മാറ്റം ബിജെപിയുടെ ഇത്തരം തന്ത്രങ്ങളെയും ദുർബലമാക്കും.

Eng­lish Sum­ma­ry: Regime change in Bihar; BJP is miscalculating

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.