23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 8, 2024
May 29, 2024
December 23, 2023
October 4, 2023
August 22, 2023
June 19, 2023
March 2, 2023
December 15, 2022
December 12, 2022
December 1, 2022

തട്ടിപ്പുകേസ് പ്രതിയുമായി ബന്ധം: നടി ജാക്വലിന്‍‍ ഫെര്‍ണാണ്ടസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Janayugom Webdesk
ന്യൂഡൽഹി
April 30, 2022 6:36 pm

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയുമായുള്ള ബന്ധത്തിന് പിന്നാലെ അന്വേഷണം നേരിട്ട ബോളിവുഡ് നടിയ്ക്കെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇഡി) നടപടി. ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെതിരെയാണ് ഇഡിയുടെ നടപടി. ജാക്വലിന്റെ ഏഴുകോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി.
200 കോടി തട്ടിപ്പ് കേസ് പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തിന്റെ പേരിലാണ് നടപടി.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജാക്വലിന് ചന്ദ്രശേഖർ വിലകൂടിയ സമ്മാനങ്ങൾ നൽകിയത് കള്ളപ്പണം ഉപയോഗിച്ചാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഫോർട്ടീസ് ഹെൽത്ത് കെയർ മുൻ പ്രമോട്ടർ ശിവിന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അതിഥി സിങ്ങടക്കമുള്ള ഉന്നതരെ വഞ്ചിച്ചാണ് ഇയാൾ പണം കണ്ടെത്തിയതെന്ന വിവരവും പുറത്തുവന്നിരുന്നു.

Eng­lish Sum­ma­ry: Relat­ed to fraud case: Actress Jacque­line Fer­nan­dez’s assets confiscated

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.