3 May 2024, Friday

Related news

December 12, 2022
December 1, 2022
September 26, 2022
July 23, 2022
April 30, 2022
October 14, 2021
September 25, 2021

ജാക്വിലിനെതിരെ നോറ ഫത്തേഹി കോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 12, 2022 11:24 pm

അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് സഹതാരം ജാക്വലിൻ ഫെർണാണ്ടസിനും 15 മാധ്യമ സ്ഥാപനങ്ങൾക്കുമെതിരെ ബോളിവുഡ് താരം നോറ ഫത്തേഹി കോടതിയില്‍.
സമൂഹത്തില്‍ തനിക്കെതിരെ അവമതിപ്പുണ്ടാക്കാന്‍ ശ്രമിച്ചു, സാമ്പത്തികമായും വ്യക്തിപരമായും തന്നെ മോശമാക്കാന്‍ ശ്രമം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ജാക്വിലിനെതിരെ നോറ ഫത്തേഹി ഉന്നയിക്കുന്നത്. ജാക്വിലിന്റെ ആരോ­പണങ്ങള്‍ വാര്‍ത്തയാക്കിയതാണ് മാധ്യമങ്ങള്‍ക്കെതിരെയും പരാതി.
200 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സുകേഷ് ചന്ദ്രശേഖറിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടിമാരിലേക്കും നീണ്ടത്. സുകേഷ് ചന്ദ്രശേഖറില്‍ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും നോറ ഫത്തേഹിക്കും ലഭിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിതെന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. 

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്ത വേളയില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് മേല്‍ക്കോടതിയെ സമീപിച്ചിരുന്നു. സുകേഷില്‍ നിന്ന് സമ്മാനങ്ങള്‍ കൈപ്പറ്റിയ നോറ ഫത്തേഹി ഉള്‍പ്പെടെയുള്ള മറ്റു താരങ്ങളെ കേസില്‍ സാക്ഷികളാക്കുകയാണ് ചെയ്തത്. തന്നെ മാത്രം പ്രതിയാക്കിയതിന് എന്താണ് കാരണം എന്നായിരുന്നു ജാക്വിലിൻ ഫെര്‍ണാണ്ടസിന്റെ ചോദ്യം. ഇതാണ് നോറയുടെ പരാതിക്ക് കാരണം. 

നേരത്തെ സുകേഷ് ചന്ദ്രശേഖറിനും മറ്റുചില പ്രതികള്‍ക്കുമെതിരെ എന്‍ഫോഴ്­സ്മെന്റ് ഡയറക്ട്രേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും പ്രതി ചേര്‍ത്ത് അധിക കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ ജാക്വിലിന് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Nora Fate­hi in court against Jacqueline

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.