17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 24, 2025
March 10, 2025
December 21, 2024
October 29, 2024
October 6, 2024
October 1, 2024
September 6, 2024
August 3, 2024
July 22, 2024
June 19, 2024

പി കൃഷ്ണപിള്ളയെ സ്മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
August 19, 2022 10:46 pm

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകൻ പി കൃഷ്ണപിള്ളയെ സ്മരിച്ചുകൊണ്ട് നാടെമ്പാടും ചെങ്കൊടികളുയര്‍ന്നു. വിവിധ കേന്ദ്രങ്ങളില്‍ അനുസ്മരണ പരിപാടികളും നടന്നു. നടക്കാനിരിക്കുന്ന ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായുള്ള പതാകദിനം കൂടിയായി നിശ്ചയിച്ച ഇന്നലെ പാര്‍ട്ടി ഓഫീസുകള്‍, സ്ഥാപനങ്ങള്‍, പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ക്കു പുറമേ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ഭവനങ്ങളിലും പതാക ഉയര്‍ത്തി. തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനമായ എം എൻ സ്മാരകത്തിൽ കൃഷ്ണപിള്ളയുടെ ചിത്രത്തിൽ പുഷ്പാർച്ചനയ്ക്ക് മന്ത്രി ജി ആർ അനിൽ നേതൃത്വം നൽകി.

കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ എക്കാലവും സ്മരിക്കുന്ന നേതാവാണ് പി കൃഷ്ണപിള്ളയെന്ന് ജി ആര്‍ അനിൽ പറഞ്ഞു. സിപിഐ സ്റ്റേറ്റ് കൗൺസിൽ ഓഫീസ് ബ്രാഞ്ച് സെക്രട്ടറി യു വിക്രമൻ, നവയുഗം പത്രാധിപർ ആർ അജയൻ, പുലിപ്പാറ സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു. സിപിഐ‑സിപിഐ(എം) നേതൃത്വത്തിൽ പി കൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിലും പാമ്പുകടിയേറ്റ് മരിച്ച കണ്ണാർകാടും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.

അനുസ്മരണ സമ്മേളനങ്ങള്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വലിയചുടുകാട്ടില്‍ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ സ്വാഗതം പറഞ്ഞു. കൃഷി മന്ത്രി പി പ്രസാദ്, എ എം ആരിഫ് എംപി, എംഎൽഎമാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ തുടങ്ങിയവർ പങ്കെടുത്തു. കണ്ണാർകാട് സ്മൃതി മണ്ഡപത്തിൽ ദിനാചരണ കമ്മിറ്റി പ്രസിഡന്റ് ബിമൽ റോയ് അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി പി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ദിനാചരണ കമ്മിറ്റി സെക്രട്ടറി എസ് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ, സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ, സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sumam­ry: Remem­bered P Krishnapilla

You may also like this video

YouTube video player

TOP NEWS

April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.