വിദൂരവോട്ടിങ് നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശയെ എതിര്‍ത്ത് പ്രതിപക്ഷപാര്‍ട്ടികള്‍. സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പുകളെ ഇത് നിരുത്സാഹപ്പെടുത്തുമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ വ്യക്തമാക്കി.
പുതിയ സംവിധാനത്തിലൂടെ വോട്ടിങ് ശതമാനം കൂടുമെന്ന കമ്മിഷന്റെ വാദത്തെയും പാര്‍ട്ടികള്‍ ചോദ്യം ചെയ്തു. അന്യ സംസ്ഥാനങ്ങളിൽ തൊഴില്‍തേടി കുടിയേറിയവർക്ക് വോട്ട് ചെയ്യാൻ സാധിക്കുമെന്നതാണ് റിമോട്ട് ഇവിഎമ്മിന്റെ പ്രത്യേകതയായി കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നത്. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ 67.4 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. സമ്മതിദാന അവകാശം വിനിയോഗിക്കാതിരുന്ന 30 കോടിയില്‍ ഭൂരിപക്ഷവും കുടിയേറ്റ ജനതയാണെന്നും കമ്മിഷന്‍ പറയുന്നത്.
പരിഷ്കരിച്ച യന്ത്രത്തില്‍ 72ലധികം നിയോജക മണ്ഡലങ്ങളിലേക്ക് അകലെയുള്ള പോളിങ്സ്റ്റേഷനിൽ നിന്ന് വോട്ട് രേഖപ്പെടുത്താൻ സാധിക്കുമെന്നാണ് അവകാശവാദം. ഈ മാസം 16‑ന് സർവകക്ഷി യോഗത്തിൽ അതിന്റെ പ്രദർശനവും പ്രവർത്തനരീതിയുടെ വിശദീകരണവും നടത്തുമെന്നായിരുന്നു കമ്മിഷൻ അറിയിച്ചിരുന്നത്. രാഷ്ട്രീയ പാർട്ടികൾ അംഗീകരിച്ചാൽ പദ്ധതി നടപ്പിലാക്കുമെന്നും കമ്മിഷന്‍ അറിയിച്ചിരുന്നു.
English Summary: Remote Voting: Opposing Opposition Parties
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.