23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 22, 2024
July 25, 2024
July 8, 2024
June 14, 2024
June 11, 2024
May 19, 2024
May 2, 2024
April 3, 2024
March 26, 2024

കേരള പ്രവാസി ക്ഷേമനിധിയില്‍ ചേരുവാനുള്ള ഉയർന്ന പ്രായപരിധി എടുത്തു കളയുക: നവയുഗം

Janayugom Webdesk
ദമ്മാം
June 4, 2022 9:59 pm

കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന കേരള പ്രവാസി ക്ഷേമനിധിയില്‍ ചേരുവാനുള്ള പ്രവാസികളുടെ ഉയർന്ന പ്രായപരിധി എടുത്തു കളയണമെന്ന് നവയുഗം ദമ്മാം മേഖല സമ്മേളനം ഔപചാരികപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിലവിൽ 60 വയസ്സാണ് കേരള പ്രവാസി ക്ഷേമനിധിയില്‍ ചേരുവാനുള്ള ഉയർന്ന പ്രായപരിധി. എന്നാൽ ഈ നിബന്ധന മൂലം ലക്ഷക്കണക്കിന് പ്രവാസികൾക്ക് ക്ഷേമനിധിയിൽ ചേരുവാനുള്ള അവസരം നഷ്ടമായതായി കാണുന്നു. പ്രവാസി ക്ഷേമനിധി 2006 മുതൽ നിലവിൽവന്നെങ്കിലും ശരിയായ പ്രചാരണങ്ങളുടെ അഭാവത്തിൽ, സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട് തുടങ്ങിയ ഗൾഫ് പ്രതിസന്ധിഘട്ടത്തിൽ മാത്രമാണ് ഇതിനെപ്പറ്റി ശരിയായ അവബോധം പ്രവാസികൾക്കിടയിൽ വ്യാപകമായി ഉണ്ടായത്. എന്നാൽ അപ്പോഴേയ്ക്കും പലരും 60 വയസ്സ് പിന്നിട്ടതിനാൽ, ക്ഷേമനിധിയിൽ അംഗങ്ങൾ ആകാൻ കഴിഞ്ഞില്ല. കേരള പ്രവാസി ക്ഷേമനിധിയില് ചേർന്ന് മിനിമം അഞ്ചു വർഷം ക്ഷേമനിധിവിഹിതം അടച്ചവർക്ക്, അറുപതു വയസ്സ് മുതലാണ് പെൻഷൻ ലഭിയ്ക്കുന്നത്. അത് അങ്ങനെ തന്നെ നിലനിർത്തണം. എന്നാൽ അതോടൊപ്പം അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ക്ഷേമനിധിയിൽ ചേർന്ന്, തുടർച്ചയായി അഞ്ചു വർഷം ക്ഷേമനിധിവിഹിതം അടച്ചതിനു ശേഷം മാത്രം പെൻഷൻ ലഭ്യമാകുന്ന വിധത്തിൽ സംവിധാനം ഉണ്ടാക്കുകയും ചെയ്യണം. അതോടൊപ്പം, സാമ്പത്തികമായി കഴിയുന്നവർക്ക് ഒറ്റതവണയായി അഞ്ചു വർഷത്തെ മുഴുവൻ തുകയും അടയ്ക്കാനുള്ള സംവിധാനവും സജ്ജമാക്കണം.

കേരള പ്രവാസി ക്ഷേമനിധിയില് ചേരുവാനുള്ള ഉയർന്ന പ്രായപരിധി എടുത്തു കളയുന്നപക്ഷം നാലുലക്ഷത്തോളം വിദേശമലയാളികൾക്ക് ക്ഷേമനിധി അംഗത്വം ലഭിയ്ക്കും. അതിനാൽ, പ്രവാസി പുനഃരധിവാസത്തിന്റെ ഭാഗമായി, ഈ വിഷയത്തില്‍ കേരള സര്‍ക്കാരും പ്രവാസി വകുപ്പും അടിയന്തിരമായി ഇടപെട്ട്, എല്ലാ വിദേശമലയാളികൾക്കും പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുക്കാനുള്ള അവസരം നൽകാനായി, ഉയർന്ന പ്രായപരിധി നിബന്ധന എടുത്തു കളയണമെന്ന് നവയുഗം ദമ്മാം മേഖല സമ്മേളനം പാസ്സാക്കിയ ഔദ്യോഗിക പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ദമ്മാം ബദർ അൽറാബി ഹാളിൽ നടന്ന ദമ്മാം മേഖല സമ്മേളനം നവയുഗം ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു. ഗോപകുമാർ അമ്പലപ്പുഴ, തമ്പാൻ നടരാജൻ, സൗമ്യ വിജയ് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനനടപടികൾ നിയന്ത്രിച്ചു. ഷീബ സാജൻ അനുശോചന പ്രമേയവും, അൽമാസ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.

ദമ്മാം മേഖല സെക്രെട്ടറി നിസ്സാം കൊല്ലം സംഘടന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
റിപ്പോർട്ടിന് മേൽ നടന്ന ചർച്ചയിൽ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു കോശി തരകൻ, റിയാസ്, റിജു, സുദേവൻ, ജോസ് കടമ്പനാട്, അൽമാസ് എന്നിവർ സംസാരിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ, രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രനേതാക്കളായ ജമാൽ വില്യാപ്പള്ളി, ഉണ്ണി പൂച്ചെടിയിൽ, ഉണ്ണി മാധവം, അരുൺ ചാത്തന്നൂർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. 29 അംഗങ്ങൾ അടങ്ങിയ പുതിയ ദമ്മാം മേഖല കമ്മിറ്റിയെയും കേന്ദ്ര സമ്മേളനത്തിലേക്ക് 3ആറ് അംഗ പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.

Eng­lish Sum­ma­ry: Remove the upper age lim­it for join­ing the Ker­ala Pravasi Wel­fare Fund: Navayugam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.