കടുവാത്തോട് ഇടക്കടവ് പാലത്തിന്റെ അറ്റകുറ്റപണികൾ ആരംഭിച്ചു. ഭാഗികമായി ഗതാഗതം നിയന്ത്രിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ. രണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിലെ സ്പാനുകൾക്കിടയിൽ വലിയ വിള്ളലുകൾ ഉണ്ടായിരുന്നു. പട്ടാഴി, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലടയാറിന് കുറുകെയുള്ള പാലത്തിലാണ് വിള്ളലുകൾ ഉണ്ടായിരുന്നത്. പട്ടാഴി ഭാഗത്തു നിന്നും എത്തുമ്പോൾ ആറിന് മുകളിലായി ഉളള മൂന്ന് തൂണുകൾക്കും മുകളിലുള്ള കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിലാണ് വിള്ളലുള്ളത്. കോൺക്രീറ്റുകൾ തമ്മിൽ ചേരുന്ന ഭാഗത്ത് ചെറിയ കുഴികൾ രൂപപ്പെട്ട നിലയിലായിരുന്നു. ഇതെ തുടർന്നാണ് ടാറിംഗ് പൂർണ്ണമായും ഇളക്കി മാറ്റി അറ്റകുറ്റപണികൾ ആരംഭിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ. ഒരു വർഷം മുൻപ് ഏഴംകുളം പട്ടാഴി മുക്ക് മുതൽ പട്ടാഴി വരെയുള്ള ഭാഗം പൂർണ്ണമായും ടാറിംഗ് നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.