27 April 2024, Saturday

Related news

April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024
April 15, 2024
April 15, 2024

റിപ്പബ്ലിക് ഓഫ് ഇന്ത്യ ആകണ്ട; സിബിഐയെ കുടഞ്ഞ് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
October 21, 2023 10:14 pm

കേസ് രേഖകളില്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തുന്ന വിഷയത്തില്‍ സിബിഐയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ സ്വതന്ത്ര ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സിബിഐ റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ മൊത്തം അട്ടിപ്പേറവകാശം സ്ഥാപിക്കേണ്ടതില്ലെന്നും ജസ്റ്റിസ് എ എസ് ഓഖ, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 

നിങ്ങള്‍ രാജ്യത്തെയോ സംസ്ഥാനങ്ങളെയോ പ്രതിനിധീകരിക്കുന്നില്ലെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള സ്വതന്ത്ര അന്വേഷണ ഏജന്‍സിക്ക് എങ്ങനെയാണ് ഇത്തരത്തില്‍ ഹര്‍ജികളില്‍ രേഖപ്പെടുത്താന്‍ അധികാരം ലഭിച്ചതെന്നും ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. കേസിന്റെ രേഖകളില്‍ നിന്ന് റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ എന്ന വാക്ക് നീക്കം ചെയ്യാനും കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാ‍ട്ടിക്ക് നിര്‍ദേശം നല്‍കി.

ഫയലുകളില്‍ സിബിഐ എന്ന് മാത്രം രേഖപ്പെടുത്തിയാല്‍ മതിയെന്നും നിലവില്‍ ഹാജരാക്കിയ രേഖകളില്‍ നിന്ന് റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്ന പദം ഒഴിവാക്കാനും കോടതി നിര്‍ദേശം നല്‍കി. 17,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ റോസ് വാലി ചിട്ടിത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി സിബിഐയെ നിര്‍ത്തിപ്പൊരിച്ചത്. 2014 ല്‍ കേസ് അന്വേഷിക്കാന്‍ സിബിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ബംഗാളിലും ഒഡിഷയിലും കമ്പനി തട്ടിപ്പ് നടത്തിയ വിഷയം സിബിഐ അന്വേഷിച്ച് വരികയാണ്. 

Eng­lish Summary:Republic of India; Supreme Court over­shad­ows CBI

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.