23 January 2026, Friday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

കേരള കോണ്‍ഗ്രസില്‍ നിന്നും വീണ്ടും രാജി; മാത്യു സ്റ്റീഫനും പാര്‍ട്ടി വിട്ടു

Janayugom Webdesk
തിരുവനന്തപുരം
April 20, 2023 3:51 pm

കേരള കോൺഗ്രസില്‍ രാജി തുടരുന്നു. ജോണി നെല്ലൂരിന് പിന്നാലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയർമാന്‍ മാത്യു സ്റ്റീഫനും പാര്‍ട്ടി വിട്ടു. മുൻ ഉടുമ്പുഞ്ചോല എംഎൽഎ കൂടിയായിരുന്നു മാത്യു സ്റ്റീഫൻ. രാജിക്കത്ത് പാർട്ടി ചെയർമാൻ പി ജെ ജോസഫിന് നൽകിയെന്നും വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്ന് മാത്യു സ്റ്റീഫൻ പ്രതികരിച്ചു.

ജോണി നെല്ലൂര്‍ രൂപിരീകരിക്കുന്ന പാര്‍ട്ടിയിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും എറണാകുളത്ത് പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും മാത്യു സ്റ്റീഫൻ അറിയിച്ചു. ബിജെപിയുമായി സംസാരിച്ചിരുന്നുവെന്ന് മാത്യു സ്റ്റീഫൻ പറഞ്ഞു. ബിജെപി മധ്യമേഖല പ്രസിഡന്‍റ് ഹരിയുമായാണ് സംസാരിച്ചത്. റബ്ബർ കർഷകരമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചതെന്നാണ് മാത്യു സ്റ്റീഫൻ പറയുന്നത്

Eng­lish Summary:
Res­ig­na­tion from Ker­ala Con­gress; Matthew Stephen also left the party

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.