15 November 2024, Friday
KSFE Galaxy Chits Banner 2

പാലക്കാട് ജില്ലയിൽ ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യുന്നതിന് നിയന്ത്രണം

Janayugom Webdesk
പാലക്കാട്
April 17, 2022 10:28 pm

പാലക്കാട് ജില്ലയിൽ എസ്ഡിപിഐ, ആർഎസ്എസ് നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ലെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.

കൊലപാതകത്തെ തുടർന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നിൽ കണ്ട് നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് കളക്ടർ വ്യക്തമാക്കി.

ഏപ്രിൽ 20വരെ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ പേർ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല.

ഇന്ത്യൻ ആമ്സ് ആക്ട് സെക്ഷൻ നാല് പ്രകാരം പൊതുസ്ഥലങ്ങളിൽ വ്യക്തികൾ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങൾക്കും ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.

Eng­lish summary;Restriction on rear seat trav­el on two wheel­ers in Palakkad district

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.