27 July 2024, Saturday
KSFE Galaxy Chits Banner 2

ചെവിയിൽ ഏറ്റവും നീളമുള്ള രോമം: ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി തമിഴ്നാട് സ്വദേശിയായ അധ്യാപകൻ

Janayugom Webdesk
December 2, 2022 6:41 pm

ചെവിയിലെ ഏറ്റവും നീളമേറിയ മുടിയുടെ ഗിന്നസ് ലോക റെക്കോര്‍ഡ് തമിഴ്നാട് സ്വദേശിയായ അധ്യാപകന്. മധുരൈ താമസിക്കുന്ന റിട്ടയേര്‍ഡ് അധ്യാപകനായ ആന്റണി വിക്ടറിനാണ് ഈ നേട്ടം . ചെവിയുടെ മധ്യഭാഗത്തായി നിന്നുള്ള രോമത്തിന് 18.1 സെന്റീമീറ്റർ (7.12 ഇഞ്ച്) നീളമാണ് വിക്ടറിനുള്ളത്.

ഗിന്നസ് വേൾഡ് റെക്കോര്‍ഡ്സിന്റെ ഔദ്യോ​ഗിക ഇൻസ്റ്റാഗ്രാമില്‍ അദ്ദേഹത്തെ ആളുകൾ “ചെവി രോമമുള്ള അധ്യാപകൻ” എന്നാണ് വിളിക്കുന്നതെന്ന് കുറിച്ചിരിക്കുന്നു. “ആന്റണിയുടെ ഏറ്റവും നീളമുള്ള ചെവി രോമത്തിന് ലോക റെക്കോർഡ്. ഇന്ത്യയിലെ വിരമിച്ച സ്‌കൂൾ ഹെഡ്മാസ്റ്ററായ ആന്റണി വിക്ടറിന്റെ പുറം ചെവിയുടെ മധ്യഭാഗത്ത് നിന്നുള്ള മുടിക്ക് 18.1 സെന്റീമീറ്റർ (7.12 ഇഞ്ച്) നീളമുണ്ട്”.

Eng­lish Sum­ma­ry: Retired School Head­mas­ter From India Makes Guin­ness World Record For Longest Ear Hair
You may also like this vid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.