7 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 7, 2024
November 5, 2024
October 15, 2024
October 7, 2024
September 3, 2024
August 14, 2024
August 12, 2024
July 23, 2024
February 3, 2024
January 26, 2024

പറവൂരിലെ സജീവന്റെ ആത്മഹത്യയില്‍ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ

Janayugom Webdesk
കൊച്ചി
February 5, 2022 5:36 pm

പറവൂരിൽ മത്സ്യത്തൊഴിലാളി സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. വിഷയത്തിൽ ഏഴ് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ ഉടൻ തീരുമാനമുണ്ടാക്കും. മുൻഗണനാ ക്രമത്തിലായിരിക്കും നടപടികൾ പൂർത്തിയാക്കുക. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും റവന്യു മന്ത്രി കൂട്ടിച്ചേർത്തു.

സജീവന്റെ ആത്മഹത്യ നിർഭാഗ്യകരമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്ക് പറഞ്ഞു. സജീവിന്റെ അപേക്ഷയിൽ കാലതാമസം ഉണ്ടായിട്ടില്ല. വേണ്ട രീതിയിൽ പരിഗണിച്ചിരുന്നു. സജീവിന്റെ ആദ്യ അപേക്ഷയിൽ ഒക്ടോബറിന് ശേഷം തുടർ നടപടികൾ ഉണ്ടായിട്ടില്ല. സജീവൻ ഡിസംബറിൽ നൽകിയ പുതിയ അപേക്ഷ ഇതുവരെ പരിഗണിക്കാൻ സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥർ മോശമായി പെരുമാറുകയോ കൈക്കൂലി ആവശ്യപ്പെടുകയോ ചെയ്തതായി കണ്ടെത്തിയില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

സജീവന്റെ മരണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കുടുംബം. ഉദ്യോഗസ്ഥർക്കെതിരെ സജീവിന്റെ കുടുംബം രംഗത്തുവന്നിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കുടുംബം പറഞ്ഞു.

മാല്യങ്കര കോയിക്കൽ സജീവനെ (57)യാണ് വ്യാഴാഴ്ച രാവിലെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതൽ ആർഡിഒ ഓഫീസ് വരെ ഒന്നര വർഷം കയറിയിറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് ബന്ധുകളുടെ പറയുന്നത്.

eng­lish sum­ma­ry; Rev­enue Min­is­ter K Rajan has said that stern action will be tak­en against the cul­prits in the sui­cide of Sajee­van in Paravur

you may also like this video;

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.