March 30, 2023 Thursday

Related news

March 29, 2023
March 28, 2023
March 27, 2023
March 27, 2023
March 26, 2023
March 25, 2023
March 25, 2023
March 19, 2023
March 19, 2023
March 17, 2023

ബംഗ്ലാദേശ് ഇറക്കുമതി തീരുവ കുറച്ചതോടെ ഇന്ത്യയില്‍ അരിവില കുതിച്ചുയർന്നു

Janayugom Webdesk
ന്യൂഡല്‍ഹി
November 7, 2022 12:43 pm

ബംഗ്ലാദേശ് അരിയുടെ ഇറക്കുമതി തീരുവ വീണ്ടും കുറച്ചതോടെ ഇന്ത്യയിലെ അരിവില കുതിച്ചുയരുന്നു. 25 ശതമാനത്തില്‍ നിന്നു 15.25 ശതമാനമായാണ് ബ്ലംഗ്ലാദേശ് ഇറക്കുമതി തീരുവ കുറച്ചത്. അരിയുടെ വില അഞ്ച് ശതമാനമാണ് രാജ്യത്ത് വില വര്‍ധിച്ചിരിക്കുന്നത്. ബംഗ്ലാദേശ് നടപടിയോടെ രാജ്യത്തെ അരിയുടെ ആവശ്യം കൂടുവാനാണ് സാധ്യത. ഇന്ത്യയില്‍ നിന്നും അരി വാങ്ങുന്നതുപോലെ വിയറ്റ്നാമില്‍ നിന്നും ബംഗ്ലാദേശ് കുറഞ്ഞ അളവിലും അരിവാങ്ങുന്നതായാണ് റൈസ് വില്ലയുടെ സിഇഒ സൂരജ് അഗര്‍വാള്‍ പറയുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അരിയാണ് ബംഗ്ലാദേശിലേക്ക് കയറ്റുമതിചെയ്യുന്നത്. സാംഭ മണ്‍സൂരി, സോനം, കോലം എന്നീ അരികളും ബംഗ്ലാദേശ് ഇറക്കുമതി ചെയ്യുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഈ ഇനങ്ങളുടെ വില 3–4 ശതമാനം വരെ വര്‍ധിച്ചു. പശ്ചിമബംഗാളിനോട് അടുത്തു കിടക്കുന്ന രാജ്യമായതിനാല്‍ ബംഗ്ലാദേശ് അവിടെ നിന്നും മിനികെറ്റ് അരിയാണ് വാങ്ങുന്നത്. പശ്ചിമബംഗാളില്‍ മിനികെറ്റ് ഇനത്തിന്റെ വില അഞ്ചു ശതമാനം ഉയര്‍ന്നതായും അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അരി ഉല്പാദക രാജ്യമായ ഇന്ത്യക്ക് 40 ശതമാനമുണ്ട്. ആവശ്യക്കാര്‍ കൂടിയതിനു പുറമെ ഈ വര്‍ഷം നെല്‍കൃഷി  കുറഞ്ഞതും അരിവില ഉയരാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷം 406.89 ലക്ഷം ഹെക്ടര്‍സ്ഥലത്ത് നെല്‍കൃഷി ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ അത് 383.99 ലക്ഷം ഹെക്ടര്‍ കൃഷിമാത്രമാണ് ചെയ്തത്. അതായത് 5.6 ശതമാനം കുറഞ്ഞു.

അടുത്തിടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഗോതമ്പിന്റെ ഡിമാന്‍ഡ് ഉയര്‍ന്നതിനാല്‍ അതിന്വിന്റെ വിലയും കുതിച്ചുയരുകയാണ്. ആഗോള ഗോതമ്പ് വ്യാപാരത്തിന്റെ പ്രധാന കയറ്റുമതിക്കാരാണ് റഷ്യയും ഉക്രെയ്‌നും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആഗോള ഗോതമ്പ് വിതരണ ശ്യംഖല തടസപ്പെടുത്തുന്നതിലേക്ക് നയിച്ചു. അതിനാല്‍ ഇന്ത്യന്‍ ഗോതമ്പിന്റെ ആവശ്യം വര്‍ധിച്ചു. ഇതേത്തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ ഗോതമ്പിന്റെ വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായി. രാജ്യത്തെ 1.4 ബില്യണ്‍ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി 2022 മേയ് മാസത്തില്‍ ഗോതമ്പ് കയറ്റുമതി നിരോധിക്കാന്‍ തീരുമാനിച്ചിരുന്നു. അന്താരാഷ്ട്ര വിപണയില്‍ ഗോതമ്പ് മാവിനുള്ള വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണയില്‍ ഗോതമ്പ് പൊടിയുടെ വില ഗണ്യമായി ഉയരാന്‍ ഇടയാക്കിയത്. ഇതേ തുടര്‍ന്ന് ആഭ്യന്തവിപണയില്‍ ഗോതമ്പിന്റെ വില നിയന്ത്രിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി ഗോതമ്പിന്റെയോ മെസ്‌ലിന്‍ മൈദയുടെയോ ഇളവ് നയം ഭേദഗതി ചെയ്യാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി. ഇതോടെ ഗോതമ്പ് മാവിന്റെ കയറ്റുമതിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞു.

Eng­lish Summary:
Rice prices surged 5% in India after Bangladesh cut import duty

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.