19 March 2024, Tuesday

Related news

March 18, 2024
March 17, 2024
March 17, 2024
March 17, 2024
March 16, 2024
March 15, 2024
March 15, 2024
March 15, 2024
March 15, 2024
March 13, 2024

വിരാട് കോലിയുടെ മകള്‍ക്കെതിരായ ബലാൽസംഗ ഭീഷണി: ബിജെപിക്കാരന്‍ അറസ്റ്റില്‍

Janayugom Webdesk
ഹൈദരാബാദ്
November 10, 2021 6:24 pm

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയുടെ ഒമ്പതുമാസം മാത്രം പ്രായമായ മകളെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. 

ഹൈദരാബാദ് സ്വദേശിയായ രാംനാഗേഷ് ശ്രീനിവാസ് അക്കുഭട്ടിനി(23)യാണ് മുംബൈ പൊലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇയാളെ മുംബൈയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഇയാള്‍ ഒരു ഭക്ഷണവിതരണ ആപ്പില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് ബിജെപിയുമായും വലതുപക്ഷ സംഘടനകളുമായും ബന്ധമുണ്ടെന്ന് ദ ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്തു. 

ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനോട് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് വിരാട് കോലിക്കും ഭാര്യ അനുഷ്ക ശര്‍മ്മക്കും മകള്‍ വാമികയ്ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത അധിക്ഷേപവും ഭീഷണിയും ഉയര്‍ന്നുവന്നത്. ഇതിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്ന. ബലാത്സംഗ ഭീഷണിയില്‍ ഡൽഹി വനിതാ കമ്മിഷൻ സ്വമേധയാ ഇടപെട്ട് കേസെടുത്തിരുന്നു.

മതത്തിന്റെ അടിസ്ഥാനത്തില്‍ വിദ്വേഷ പ്രചരണങ്ങള്‍ക്കിരയായ പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരിലും വിരാട് കോലിക്കെതിരെ ഭീഷണികളും വിദ്വേഷ പോസ്റ്റുകളും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചിരുന്നു. ബലാത്സംഗ ഭീഷണിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ രാമന്‍ഹീസ്റ്റ് എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡില്‍ പാകിസ്ഥാന്‍ പെണ്‍കുട്ടിയേതെന്ന വ്യാജേന പേരുമാറ്റിയിരുന്നു. ഇതില്‍ അന്വേഷണം നടത്തിയ വസ്തുതാന്വേഷണ വെബ്സൈറ്റായ ബൂംലൈവ് ഇയാള്‍ മുമ്പ് തെലുങ്കുഭാഷയില്‍ ഹിന്ദുത്വം പ്രോത്സാഹിപ്പിക്കുന്ന ട്വീറ്റുകള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു. അതിനെ അടിസ്ഥാനപ്പെടുത്തി അന്വേഷണം തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയിരിക്കുന്നത്. 

Eng­lish Sum­ma­ry : Right wing work­er arrest­ed for threat­en­ing Virat Kohli’s daughter

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.