27 July 2024, Saturday
KSFE Galaxy Chits Banner 2

റൊണാള്‍ഡോയ്ക്ക് ഡോര്‍ട്ട്മുണ്ടിലേക്കും നോട്ടം

Janayugom Webdesk
മാഞ്ചസ്റ്റര്‍
August 19, 2022 9:51 pm

ചാമ്പ്യന്‍സ് ലീഗ് എങ്ങനെയും കളിക്കണമെന്ന ലക്ഷ്യത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ ആഗ്രഹിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നു. താരത്തിന്റെ ഏജന്റായ ജോർജ് മെൻഡിസ് ഡോര്‍ട്ട്മുണ്ടിനെ സമീപിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ടീമിലെത്തിച്ച ഫ്രഞ്ച് സ്ട്രൈക്കർ സെബാസ്റ്റ്യൻ ഹാലർ വൃഷണത്തിൽ കാൻസർ ബാധിച്ച് പുറത്തായതിനാൽ ഡോര്‍ട്ട്മുണ്ടിന് ഒരു സ്ട്രൈക്കറെ ആവശ്യമുണ്ട്. എന്നാല്‍ റൊണാള്‍ഡോയുടെ ഭീമമായ ശമ്പളമാണ് ഡോര്‍ട്ട്മുണ്ടിനെ പിന്നോട്ട് വലിക്കുന്നത്. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് എത്തി യൂറോപ്പിലെ നാല് പ്രധാന ലീഗുകളിലും കിരീടം നേടുന്ന താരം എന്ന നേട്ടം സ്വന്തമാക്കുകയും ക്രിസ്റ്റ്യാനോയുടെ ലക്ഷ്യമാണ്. താരക്കൈമാറ്റ ജാലകം അടയ്ക്കാൻ രണ്ട് ആഴ്ചകൾ മാത്രം അവശേഷിക്കെ ക്രിസ്റ്റ്യാനോയുടെ ട്രാൻസ്‌ഫർ ഒരു ഫോട്ടോഫിനിഷിലേക്കാണ് നീങ്ങുന്നത്. 

Eng­lish Sum­ma­ry: Ronal­do also eye­ing Dortmund
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.