22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 24, 2024
November 13, 2024
November 9, 2024
November 6, 2024
October 23, 2024
October 2, 2024
September 30, 2024
September 27, 2024
September 18, 2024

അരമണിക്കൂറിനുള്ളില്‍ ‘ബാഹുബലി സദ്യ’ കഴിച്ച് തീര്‍ത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം: ഭക്ഷണപ്രിയര്‍ക്കായി ചലഞ്ചുമായി ഒരു റസ്റ്റൊറന്റ്

Janayugom Webdesk
July 15, 2022 4:46 pm

ഭക്ഷണപ്രിയർക്ക് വെറൈയ്റ്റി ചലഞ്ചുമായി ഹൈദരാബാദിലെ ഒരു റസ്റ്റൊറന്റ്. 30 മിനിറ്റിനുള്ളിൽ റസ്റ്റൊറന്റിലെ ‘ബാഹുബലി താലി’ കഴിച്ച് തീർക്കുന്ന ആർക്കും ഒരു ലക്ഷം രൂപ സമ്മാനമാണ് റസ്റ്റൊറന്റിന്റെ ചലഞ്ച്. പ്രശസ്ത റസ്റ്റോറന്റ് ശൃംഖലയായ ‘നായിഡു ഗരി കുന്ദ ബിരിയാണി’ ജംബോ താലിയിൽ വെജിറ്റേറിയനും നോൺ‑വെജിറ്റേറിയനുമായ 30ലധികം ഇനങ്ങളുമായുള്ള ചലഞ്ചുമായി മുന്നോട്ട് വന്നിരിക്കുന്നത്.
“ബാഹുബലി താലി ഇവിടെ വളരെ പ്രസിദ്ധമാണ്. താലിയിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ സ്റ്റാർട്ടറുകൾ, നോൺ‑വെജിറ്റേറിയൻ ബിരിയാണി, ഫ്രൈഡ് റൈസ്, കൂൾ ഡ്രിങ്ക്‌സ് എന്നിവ ഉൾപ്പെടുന്ന 30 ഇനങ്ങളാണുള്ളത്. റെസ്റ്റോറന്റിന്റെ വർക്കിംഗ് പാർട്ണറായ കീർത്തി പറഞ്ഞു.
ഒരു താലിയുടെ വില 1800 രൂപയാണ്. പുതുതായി തുറന്ന കുക്കട്ട്പള്ളി ഹൗസിംഗ് ബോർഡ് കോളനി (കെപിഎച്ച്ബി) ശാഖയിൽ മൂവായിരത്തിലധികം ഉപഭോക്താക്കൾ ചലഞ്ച് ഏറ്റെടുത്തിരുന്നു. അവരിൽ രണ്ടുപേർക്ക് മാത്രമാണ് ഒരു ലക്ഷം വീതം ക്യാഷ് പ്രൈസ് ലഭിച്ചത്.
റെസ്റ്റോറന്റിന് ആന്ധ്രാപ്രദേശിൽ എട്ടിലധികം ഔട്ട്‌ലെറ്റുകൾ ഉണ്ട്, പ്രധാന ശാഖ വിജയവാഡയിലാണ്. കെപിഎച്ച്ബി ഔട്ട്‌ലെറ്റ് തെലങ്കാനയിലെ ആദ്യത്തേതാണ്.

Eng­lish Sum­ma­ry: Rs 1 lakh prize if you eat ‘Baahubali Thali’ in half an hour: A restau­rant with a chal­lenge for foodies

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.