23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

മാരകായുധങ്ങളുമായി ആർഎസ്എസ് പ്രവർത്തകർ പിടിയിൽ

Janayugom Webdesk
ആലപ്പുഴ
April 25, 2022 10:14 am

ആലപ്പുഴയില്‍ മാരകായുധങ്ങളുമായി രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരിയിൽ വച്ചാണ് ആർഎസ്എസ് പ്രവർത്തകരെ പൊലീസ് പിടികൂടിയത്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും വടിവാളുകൾ പിടിച്ചെടുത്തു.

പാലക്കാട് രാഷ്ട്രീയക്കൊലപാതകങ്ങൾക്കു പിന്നാലെയാണ് ആയുധങ്ങളുമായി ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലാവുന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ, ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസൻ എന്നിവരെ കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ കൊലപ്പെടുത്തിയിരുന്നു.

ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇന്നലെ പൊലീസുകാർ ആർഎസ്എസ് പ്രവർത്തകരെ പിടികൂടിയത്.

2021 ഡിസംബർ18നാണ് ഷാന്‍ കൊല്ലപ്പെടുന്നത്. ഇതിന്റെ പിറ്റേന്ന് പുലര്‍ച്ചെ ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനും കൊല്ലപ്പെടുകയായിരുന്നു.

Eng­lish summary;RSS activists arrest­ed with dead­ly weapons

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.