18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

May 21, 2025
April 5, 2025
March 29, 2025
March 25, 2025
March 25, 2025
March 22, 2025
March 21, 2025
March 17, 2025
February 19, 2025
January 29, 2025

സപ്ലൈകോയെക്കുറിച്ച് കുപ്രചരണം: മുഖ്യമന്ത്രി

web desk
August 19, 2023 12:14 pm

സപ്ലൈകോയെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻ കുപ്രചരണം അഴിച്ചുവിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനോപകാരപ്രദമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സ­പ്ലൈകോ. എന്നാൽ അങ്ങനെയല്ലെന്ന് വരുത്തേണ്ടത് ചിലരുടെ ആവശ്യമാണ്. ഈ രംഗത്ത് ഒന്നും നടക്കുന്നില്ലെന്ന് വരുത്തിത്തീർക്കാൻ നിക്ഷിപ്ത താല്പര്യക്കാർ ശ്രമിക്കുന്നു.

സംസ്ഥാനത്ത് 2016 മുതല്‍ നിത്യാേപയോഗ സാധനങ്ങളായ 13 ഇനങ്ങള്‍ക്ക് ഒരേ വില നിലനില്‍ക്കുന്നു. എന്നാല്‍ ഈ കാര്യത്തില്‍ തെറ്റിദ്ധാരണ പരത്തുവാന്‍ ചില ബോധപൂര്‍വമായ ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സാമ്പത്തിക വർഷം സപ്ലൈകോയുടെ ശരാശരി വിറ്റുവരവ് 252 കോടി രൂപയാണ്. നിലവിൽ 270 കോടി രൂപയും. സാധാരണക്കാർ സപ്ലൈകോയെ കൂടുതലായി ആശ്രയിക്കുന്നതിനാലാണിത്. ചില സാധനങ്ങൾ ചില ദിവസങ്ങളിൽ ഉണ്ടായില്ലെന്നു വരാം. സ്റ്റോക്ക് തീരുന്നതും സാധനങ്ങൾ എത്തുന്നതിന് താമസമുണ്ടാകുന്നതും ഒരു മാസത്തേക്ക് കണക്കാക്കി സ്റ്റോക്ക് ചെയ്ത സാധനങ്ങൾ വേഗം തീരുന്നതുമൊക്കെ ഇതിന് കാരണമാണ്.

സപ്ലൈകോയിൽ നല്ല രീതിയിൽ വിറ്റുവരവ് ഉണ്ടാകുന്നുണ്ട്. സംസ്ഥാനം പൊതുവിതരണ സമ്പ്രദായത്തിൽ ഫലപ്രദമായി ഇടപെടുന്നു. സപ്ലൈകോ, കൺസ്യൂമർഫെഡ്, സഹകരണ മേഖലയിലെ മറ്റു വില്പന ശാലകൾ എന്നിവ നടത്തുന്ന വിപണി ഇടപെടൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ സഹായിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഓരോ ദിവസത്തെയും സപ്ലൈകോ വില്പനക്കണക്കെടുത്താൽ കൂടുതൽ വില്പന നടക്കുന്നതായി മനസിലാകുമെന്ന് മന്ത്രി പറഞ്ഞു. ഈ മാസം 11ന് 8.43 കോടി രൂപയുടെ വില്പനയാണ് സപ്ലൈകോ നേരിട്ട് നടത്തിയത്. 17ന് അത് 16.65 കോടി രൂപയായി.

വരുന്ന സാധനങ്ങൾ വേഗത്തിൽ വിറ്റുപോകുന്നു. ജനം നല്ല രീതിയിൽ സപ്ലൈകോയെ ആശ്രയിക്കുന്നതായും മന്ത്രി പറഞ്ഞു. സപ്ലൈകോ ചെയർമാനും എംഡിയുമായ ശ്രീറാം വെങ്കിട്ടരാമൻ സ്വാഗതം പറഞ്ഞു. ഗതാഗത മന്ത്രി ആന്റണിരാജു ആദ്യ വില്പന നടത്തി. മന്ത്രി വി ശിവൻകുട്ടി ശബരി ഉല്പന്നങ്ങൾ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു. വി ജോയ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ഡെപ്യൂട്ടി മേയർ പി കെ രാജു, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ എന്നിവർ സംസാരിച്ചു.

Eng­lish Sam­mury: State lev­el inau­gu­ra­tion of Onam fairs orga­nized under the aus­pices of Supplyco

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.