പുലിയിറങ്ങിയെന്ന അഭ്യുഹം പടര്‍ന്നതോടെ ആശങ്കയില്‍ മാവടി നിവാസികള്‍. ബൈക്കില്‍ പോകുകയായിരുന്ന യാത്രികരാണ് അമ്പലക്കവല ഭാഗത്ത് റോഡ് മറിച്ച് കടക്കുന്ന പുലിയെ ആദ്യം കാണുന്നത്. എന്നാല്‍ പൂച്ചപുലിയാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ രാവിലെ ചിന്നാര്‍ ഫോറസ്റ്റ് ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ. എസ്. കിഷോറും ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ വി.ജെ. മനോജും സ്ഥലത്തെത്തി പരിശോധന നടത്തി. ലഭിച്ച കാല്പാടുകളുടെ അടിസ്ഥാനത്തില്‍ പൂച്ചപുലിയാണെന്ന നിഗമനത്തിലാണ് വനം വകുപ്പ്. പൂച്ച പുലി മനുഷ്യനെ അക്രമിക്കില്ലെന്നും പട്ടി കുഞ്ഞിനെയും മറ്റ് ചെറിയ ജന്തുക്കളെയുമാണ് ഇവ അക്രമിക്കാറുള്ളതെന്നും അതിനാല്‍ മനുഷ്യര്‍ ഭയക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനോടനുബന്ധിച്ച് രണ്ടു ദിവസത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കിട്ടു.
English Summary: Rumors that the tiger has been released: Forest department said that it is a cat tiger
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.