ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന സൈനിക നടപടി ആറാഴ്ച പിന്നിട്ടപ്പോള്‍ അഭയാര്‍ത്ഥികളായവരുടെ എണ്ണം 40 ലക്ഷം കടന്നതായി യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി തലവന്‍ ഫിലിപ്പോ ഗ്രാന്‍ഡി. ഉക്രെയ്‌നിലെ ലിവിവില്‍ എത്തിച്ചേര്‍ന്നുവെന്നും യുദ്ധം ബാധിച്ചവര്‍ക്കും സ്വദേശം വിട്ടുപോയവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയതായി ഗ്രാന്‍ഡി ട്വീറ്റ് ചെയ്തു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹമാണിതെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്‌നില്‍ നിന്ന് 23 ലക്ഷം പേര്‍ പോളണ്ടിലേക്കും ആയിരക്കണക്കിന് ആളുകള്‍ റൊമാനിയ, മോള്‍ഡോവ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലേക്കും പലായനം ചെയ്തതായി യുഎന്നിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
English Summary:Russian military action; The number of refugees has crossed 40 lakh
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.