23 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 9, 2025
April 4, 2025
April 3, 2025
March 29, 2025
February 20, 2025
February 16, 2025
February 6, 2025
February 5, 2025
February 2, 2025

സാത്ത് ഫേര ചെയ്തില്ല, വിവാഹം അസാധു: അലഹബാദ് ഹൈക്കോടതി

Janayugom Webdesk
ലഖ്നൗ
October 5, 2023 4:49 pm

വിവാഹത്തിന് സാത്ത് ഫേര അനുഷ്ഠിച്ചില്ലെങ്കിൽ വിവാഹം സാധുവാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. അഗ്നിയ്ക്ക് ചുറ്റും ഏഴ് തവണ വലം വയ്ക്കുന്ന ഹിന്ദു വിവാഹങ്ങളിലെ അനുഷ്ഠാനമാണ് സാത്ത് ഫേര. സാത്ത് ഫേര അനുഷ്ഠിച്ചില്ലെങ്കിൽ വിവാഹത്തെ സാധുവാകില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ സിം​ഗിന്റേതാണ് ഉത്തരവ്. വിവാഹമോചനം നേടാതെ രണ്ടാം തവണ മറ്റൊരാളുമായി വിവാഹിതയായ ഭാര്യയ്ക്കെതിരെ ആദ്യ ഭർത്താവ് നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. താൻ വിവാഹ സമയത്ത് എഴുതവണ അഗ്നിയ്ക്ക് ചുറ്റും വലം വച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആദ്യ വിവാഹം സാധു അല്ലെന്നും ഉള്ള യുവതിയുടെ വാദം കോടതി അംഗീകരിച്ചത്.

ഹിന്ദുവിവാഹ നിയമത്തിലെ സെക്ഷൻ 7 അനുസരിച്ച് വിവാഹം ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് സാധുആകുന്നത് സാത്ത് ഫരേ അടക്കം എല്ലാ ആചാരങ്ങളും പൂർത്തിയായാൽ മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതിയ്ക്ക് എതിരായി ആദ്യ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് നടപടികളും ഇതേ തുടർന്ന് കോടതി റദ്ദാക്കുകയായിരുന്നു.

2017 ലാണ് സ്മൃതി സിം​ഗ് എന്ന യുവതി സത്യം സിം​ഗിനെ വിവാഹം കഴിക്കുന്നത്. എന്നാൽ പിന്നീട് യുവതി ബന്ധം ഉപേക്ഷിക്കുകയും സ്ത്രീധന പീഡനം ആരോപിച്ച് പൊലീസിൽ പരാതിപ്പെടുകയും ചെയ്യുകയായിരുന്നു. തുടർന്ന് 2021 ൽ കേസ് കോടതിയിലെത്തുകയും പുനർവിവാഹം വരെ യുവതിക്ക് 4,000 രൂപ ജീവനാംശം നൽകണമെന്ന് മിർസാപൂർ കുടുംബ കോടതി ഉത്തരവിടുകയും ചെയ്തു. മാസങ്ങൾക്കു ശേഷം യുവതി അനധികൃതമായി രണ്ടാമത് വിവാഹിതയായെന്ന് കാണിച്ച് സത്യം സിം​ഗ് പരാതിയുമായി കോടതിയിലെത്തിയത്. 

Eng­lish Summary:Saat Phera not done, mar­riage void: Alla­habad High Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.