29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 29, 2025
April 10, 2025
November 17, 2024
August 28, 2024
July 7, 2024
January 2, 2024
December 9, 2023
October 7, 2023
October 4, 2023
September 21, 2023

മുസ്‌ലിം പള്ളിക്ക് മുകളില്‍ കാവികൊടി കെട്ടി; കേസെടുത്ത് പൊലീസ്

Janayugom Webdesk
ബംഗളുരു
May 11, 2022 7:10 pm

കര്‍ണാടകയില്‍ മുസ്‌ലിം പള്ളിക്ക് മുകളില്‍ കാവി കൊടികെട്ടിയ സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബെലഗാവി ജില്ലയിലെ ആരഭാവിക്ക് സമീപമുള്ള സത്തിഗേരി ഗ്രാമത്തിലെ മുസ്‌ലിം പള്ളിക്ക് മുകളിലാണ് കാവി കൊടി ഉയര്‍ന്നത്. പുലര്‍ച്ചെ നിസ്കരിക്കാന്‍ പള്ളിയിലെത്തിയവരാണ് ഇത് ആദ്യം കണ്ടത്. തുടർന്ന് പള്ളി പുരോഹിതന്‍ പ്രദേശത്തെ ഹിന്ദു, മുസ്‌ലിം മതനേതാക്കളെ വിവരമറിയിക്കുകയും പൊലീസെത്തി കേസെടുക്കുകയുമായിരുന്നു. 

പുലർച്ചെ 3.30 നും 5.30 നും ഇടയിൽ അക്രമികൾ പള്ളിക്ക് മുകളില്‍ കൊടി കെട്ടിയതാകാമെന്നാണ് പൊലീസ് പറയുന്നത്. ഇതിന് മുന്‍പ് ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും പള്ളിക്ക് ചുറ്റുമുള്ള ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് കൊടി അഴിച്ചുമാറ്റാന്‍ സഹായിച്ചതെന്നും പള്ളിയിലെ പുരോഹിതന്‍ പറഞ്ഞു. അതേസമയം ഗ്രാമത്തില്‍ വാർത്ത പരന്നതോടെ അന്തരീക്ഷം അൽപ്പനേരം സംഘർഷഭരിതമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി പൊലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. 

Eng­lish Summary:Saffron flag hoist­ed over mosque; Police have reg­is­tered a case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.