കെഎസ്ആർടിസിയിൽ നാളെ മുതൽ ശമ്പള വിതരണം ആരംഭിക്കും. സർക്കാർ അനുവദിച്ച 30 കോടി രൂപ കെഎസ്ആർടിസിയുടെ അക്കൗണ്ടിലെത്തി. ഈ തുക കൊണ്ട് മെയ് മാസത്തെ ബാങ്ക് ഓവർ ഡ്രാഫ്റ്റ് അടച്ചു തീർക്കാനാണ് തീരുമാനം.
സർക്കാർ സഹായമായി 30 കോടി രൂപ അനുവദിച്ചതോടെയാണ് ശമ്പള പ്രതിസന്ധിക്ക് താൽക്കാലിക വിരാമം ആയത്. മുൻ മാസത്തെ പോലെ ജൂണിലും ശമ്പളം ഘട്ടം ഘട്ടമായി മാത്രമേ വിതരണം ചെയ്യാനാകു. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം നൽകും.
മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ ഈ മാസം വേണ്ടത് 79 കോടി രൂപയാണ്. ശമ്പള വിതരണത്തിനായി കെഎസ്ആർടിസി മാനേജ്മെൻറ് 65 കോടി രൂപയുടെ സർക്കാർ സഹായം തേടിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച ഫയൽ ധനവകുപ്പ് മടക്കിയിരുന്നു.
ഈ മാസം ആദ്യം ഇന്ധന ഇനത്തിൽ 20 കോടി രൂപ സർക്കാർ വേറെ നൽകിയിരുന്നു. രണ്ടിനങ്ങളിലുമായി 50 കോടി രൂപയാണ് ഈ മാസം സർക്കാർ കെഎസ്ആർടിസിക്ക് നൽകിയത്.
മാസങ്ങളായി കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി രൂക്ഷമാണ്. ഇതിനെതിരെ നിരവധി തൊഴിലാളി സംഘടനകളും രംഗത്തെത്തിയിരുന്നു.
English summary;Salary distribution in KSRTC from tomorrow
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.