20 June 2025, Friday
KSFE Galaxy Chits Banner 2

Related news

June 12, 2025
June 7, 2025
June 7, 2025
June 6, 2025
June 4, 2025
June 1, 2025
June 1, 2025
June 1, 2025
May 31, 2025
May 30, 2025

ബിജെപി എംപിമാര്‍ക്കെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച

Janayugom Webdesk
ന്യൂഡല്‍ഹി
February 19, 2024 11:22 am

കര്‍ഷകരെ വഞ്ചിച്ച് കോര്‍പ്പറേറ്റ് വത്ക്കരണം ശക്തമാക്കുന്ന നരേന്ദ്രമോഡി സര്‍ക്കാരിനെതിരെ രൂക്ഷമായ സമരത്തിന് ആഹ്വാനം ചെയ്ത സംയുക്ത കിസാന്‍ മോര്‍ച്ച (എസ്എംകെ) 21 ന് രാജ്യവ്യാപകമായി ബിജെപി എന്‍ഡിഎ എംപിമാര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു.

പഞ്ചാബില്‍ ജനപ്രതിനിധികളുടംയും ബിജെപി ജില്ലാ പ്രസിഡന്റുമാരുടേയും വീടിനു മുന്നില്‍ മൂന്നു ദിവസം പ്രതിഷേധിക്കും.20ന് രാവിലെ പത്തു മുതല്‍ 22ന് വൈകിട്ട് അഞ്ചുവരെയാണ് പ്രതിഷേധം. ബുധനാഴ്ച ഡല്‍ഹിയില്‍ ആരംഭിക്കുന്ന എസ് കെഎം ദേശീയ കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം ഭാവിപരിപാടികള്‍ പ്രഖ്യാപിക്കും.

സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട്‌ നടപ്പാക്കുക, 2021ൽ എഴുതി നൽകിയ ഉറപ്പുകൾ പാലിക്കുക, ജനവിരുദ്ധ വൈദ്യുതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. പ്രതിഷേധത്തിൽ അണിചേരാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകളോടും അഭ്യർഥിച്ചു. ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയ സുപ്രീംകോടതി വിധിയെ എസ്‌കെഎം സ്വാഗതം ചെയ്‌തു.

Eng­lish Summary:
Samyuk­ta Kisan Mor­cha called for strike against BJP MPs

you may also like this video:

Kerala State - Students Savings Scheme

TOP NEWS

June 20, 2025
June 20, 2025
June 20, 2025
June 19, 2025
June 19, 2025
June 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.