4 May 2024, Saturday

Related news

May 3, 2024
May 3, 2024
May 3, 2024
May 2, 2024
April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024

സനാതനധര്‍മവിവാദം :ബിജെപിയുടെ കെണിയില്‍ വീഴരുതെന്ന് രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
September 23, 2023 10:52 am

പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നോട്ട് വച്ച സീറ്റ് പങ്കിടല്‍ അടക്കം വിഷയങ്ങളില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും സംസ്ഥാനതല നേതാക്കള്‍ക്കും ഇടയില്‍ ആശയക്കുഴപ്പം സീറ്റ് വിഭജനം സനാതന ധര്‍മ വിവാദം എന്നീ വിഷയങ്ങളില്‍ എഐസിസി പ്രവര്‍ത്തക സമിതി വിപൂലീകൃത യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.

സനാതന ധർമ വിഷയത്തിൽ ബിജെപിയുടെ കെണിയിൽ കുടുങ്ങരുതെന്നും ആശയവ്യക്തത വേണമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു വ്യക്തിതാൽപ്പര്യങ്ങൾ മാറ്റിവച്ച്‌ എല്ലാവരും ഒന്നിച്ച്‌ നീങ്ങണമെന്ന്‌ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അഭ്യർഥിച്ചതിന്‌ തൊട്ടുപിന്നാലെയാണിത്‌.
എഎപിയുമായി ഏതെങ്കിലും ധാരണയിൽ എത്തുന്നതിന്‌ പഞ്ചാബിലെ കോൺഗ്രസ്‌ പ്രവർത്തകർ എതിരാണെന്ന്‌ സംസ്ഥാന പ്രതിപക്ഷ നേതാവ്‌ പർതാപ്‌ സിങ്‌ ബജ്‌വ പറഞ്ഞു.

പഞ്ചാബിൽ ഭരണകക്ഷിയും മുഖ്യപ്രതിപക്ഷവും ഒന്നിച്ചുനിൽക്കുന്നത്‌ ബിജെപിക്കും ശിരോമണി അകാലിദളിനും ഗുണംചെയ്യുമെന്നും ബജ്‌വ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ നേതാക്കളായ അജയ്‌ മാക്കൻ, അൽക്ക ലാംബ എന്നിവരും എഎപിയുമായുള്ള ബന്ധത്തിൽ എതിർപ്പ്‌ പ്രകടിപ്പിച്ചു. മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും എഎപി സ്ഥാനാർഥികളെ നിർത്തുകയാണെന്നും അവരുടെ പ്രചാരണമെല്ലാം കോൺഗ്രസിന്‌ എതിരായാണെന്നും മാക്കൻ പറഞ്ഞു. 

Eng­lish Summary:
Sanatanad­har­ma con­tro­ver­sy: Rahul Gand­hi not to fall into BJP’s trap

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.