27 March 2024, Wednesday

Related news

March 21, 2024
March 21, 2024
March 20, 2024
March 16, 2024
March 16, 2024
March 16, 2024
March 15, 2024
March 13, 2024
March 13, 2024
March 12, 2024

സ്കൂളുകളിൽ സാനിറ്ററി പാഡ്: സുപ്രീം കോടതി പ്രതികരണം തേടി

Janayugom Webdesk
ന്യൂഡല്‍ഹി
November 28, 2022 10:48 pm

രാജ്യത്തെ സർക്കാർ സ്കൂളുകളിൽ ആറ് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിൽ സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് പ്രതികരണം തേടി.

മധ്യപ്രദേശിലെ സാമൂഹിക പ്രവർത്തക ഡോ. ജയ ഠാക്കൂറിന്റെ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ച് കേന്ദ്ര സർക്കാരിനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയച്ചു. ജനുവരി രണ്ടാം വാരത്തിനകം മറുപടി നല്‍കണം. ഹർജിയുടെ പകർപ്പുകൾ സ്റ്റാൻഡിങ് കൗൺസൽ മുഖേന സംസ്ഥാനങ്ങൾക്ക് നൽകാനും നിര്‍ദ്ദേശിച്ചു.

കൗമാരക്കാരായ കുട്ടികള്‍ക്ക് ആർത്തവത്തെ കുറിച്ചും ആർത്തവ ശുചിത്വത്തെ കുറിച്ചുമുള്ള അറിവ് വിദ്യാഭ്യാസം കുറഞ്ഞ മാതാപിതാക്കളിൽ നിന്ന് ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. ഇത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും സ്കൂളുകളിൽ കൊഴിഞ്ഞുപോക്കുണ്ടാവുകയും ചെയ്യുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. 

Eng­lish Sum­ma­ry: San­i­tary pads in schools: Supreme Court seeks response

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.