26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 20, 2024
July 18, 2024
June 26, 2024
June 15, 2024
June 14, 2024
June 3, 2024
June 3, 2024
June 2, 2024
June 2, 2024
May 18, 2024

സ്കൂളുകളും കോളജുകളും ഇന്ന് മുതല്‍ വീണ്ടും തുറക്കും

Janayugom Webdesk
തിരുവനന്തപുരം
February 7, 2022 8:41 am

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്കൂളുകളും കോളജുകളും ഇന്ന് മുതല്‍ വീണ്ടും തുറക്കും. 10, 11, 12 ക്ലാസുളാണ് ഇന്ന് ആരംഭിക്കുക. ക്ലാസുകൾക്ക് വൈകുന്നേരം വരെയാകും. നിലവിൽ ഉച്ചവരെയായിരുന്ന ക്ലാസുകളാണ് പുന:ക്രമീകരിച്ചത്. മോഡൽ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും വിദ്യാഭ്യാസ വകുപ്പ് വേഗത്തിലാക്കി. ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ഈ മാസം 14നാണ് ആരംഭിക്കുക. 

ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ പ്രവർത്തന മാർഗരേഖ വിദ്യാഭ്യാസ വകുപ്പ് ഇന്ന് പുറത്തിറക്കും. ഇതിന് മുന്നോടിയായി രാവിലെ 10 മണിക്ക് മന്ത്രിയുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ വേണ്ട മുന്നോരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൽ വിദ്യാഭ്യാസമന്ത്രി നിർദേശം നൽകി. കോവിഡ് മാനദണ്ഡം പാലിച്ച് കോളജുകളിലും ക്ലാസുകൾ നടത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർദ്ദേശം നൽകിയിട്ടുണ്ട്.

ENGLISH SUMMARY: Schools and col­leges will reopen from today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.