28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

July 18, 2024
May 8, 2024
April 22, 2024
February 21, 2024
February 6, 2024
December 7, 2023
December 6, 2023
October 21, 2023
September 15, 2023
July 26, 2023

സ്കൂളുകള്‍ വീണ്ടും സജീവമായി

Janayugom Webdesk
തിരുവനന്തപുരം
February 14, 2022 8:43 am

സംസ്ഥാനത്തെ ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളിലെ കുട്ടികൾസ്കൂളുകളിലെത്തി. രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിലാണ് ക്ലാസുകൾ നടക്കുക. പൊതുഅവധി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും സ്കൂളുകൾക്ക് പ്രവൃത്തി ദിവസങ്ങളായിരിക്കും. 10, 11, 12 ക്ലാസുകൾ ഇപ്പോഴത്തേതുപോലെ ഫെബ്രുവരി 19 വരെ തുടരും. 21 മുതൽ വൈകിട്ടു വരെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്ലാസുകൾ ക്രമീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

പത്തു മുതൽ പ്ലസ്‌ടു വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങൾ ഈ മാസം 28നകം പൂർത്തിയാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ക്രഷ്, കിന്റർഗാർട്ടൻ എന്നിവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ പ്രീ-പ്രൈമറി ക്ലാസുകളും ഇന്ന് മുതൽ ആരംഭിക്കും. പ്രീ-പ്രൈമറിയിൽ തിങ്കൾ മുതൽ വെള്ളി വരെ 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തിയാവും ക്ലാസുകൾ നടക്കുക. എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാർച്ച് 16 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിക്കും. ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും.

വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളുകൾ സന്ദർശിച്ച് പാഠഭാഗങ്ങളുടെ വിനിമയം സംബന്ധിച്ചും, പൊതുപരീക്ഷകളുടെ മുന്നൊരുക്കം സംബന്ധിച്ചും വിലയിരുത്തി റിപ്പോർട്ട് ഡിഡിഇ/ആർഡിഡി/ എഡി തലത്തിൽ ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകും. പ്ലസ്‌ടുവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രിൻസിപ്പൽമാർ മുഖേന ബന്ധപ്പെട്ട റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് എല്ലാ ശനിയാഴ്ചയും നൽകണം. പഠന വിടവ് പരിഹരിക്കുന്നതിനുളള വ്യക്തിഗത പിന്തുണ കുട്ടികൾക്ക് നൽകും. ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ ഇതു സംബന്ധിച്ച് പ്രത്യേകമായ ഊന്നൽ നൽകുമെന്ന് മന്ത്രി പറഞ്ഞു.

eng­lish summary;Schools will be active again from today

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.