10 July 2025, Thursday
KSFE Galaxy Chits Banner 2

സൗദിയിൽ നിതാഖാത്ത് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ

Janayugom Webdesk
ന്യൂഡല്‍ഹി
January 26, 2023 6:56 pm

സൗദി അറേബ്യയിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സൗദിവല്‍ക്കരണത്തിൻ്റെ രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍ നിർബന്ധമാക്കും.കമ്പനികളിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്വദേശിവൽക്കരണം നിര്‍ബന്ധമാക്കുന്ന പുതുക്കിയ നിതാഖാത്ത് പദ്ധതിയുടെ അടുത്ത ഘട്ടമാണിത്.2021 ഡിസംബര്‍ ഒന്നു മുതല്‍ 2024 വരെ നീളുന്നതാണ് നിതാഖാത്ത് പദ്ധതി. മൂന്നു ഘട്ടമായാണ് സൗദി സാമൂഹിക മാനവശേഷി വികസന മന്ത്രാലയം ഇത് നടപ്പാക്കുന്നത്.

അതിൻ്റെ രണ്ടാം ഘട്ടമാണ് ഫെബ്രുവരി 1 മുതല്‍ നടപ്പാക്കാൻ പോകുന്നത്.ഓരോ സ്ഥാപനവും പാലിക്കേണ്ട സൗദിവല്‍കരണ തോത് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ചുള്ള സൗദി ജീവനക്കാരുടെ എണ്ണം ഓരോ സ്ഥാപനത്തിലും ഉണ്ടായിരിക്കണം.

രാജ്യത്തെ മൊത്തം സ്വകാര്യ സ്ഥാപനങ്ങളെ അവയുടെ പ്രവര്‍ത്തനങ്ങൾക്ക് അനുസരിച്ച് ചില്ലറ വ്യാപാരം, മൊത്തവ്യാപാരം, വ്യവസായം, ആരോഗ്യ സംരക്ഷണം, കരാര്‍, ബിസിനസ് സേവനങ്ങള്‍, സ്‌കൂള്‍, ഭക്ഷ്യവസ്തുക്കള്‍, ബക്കാല, അറ്റകുറ്റപ്പണികള്‍, റസ്റ്റോറന്റ്, കോഫി ഷോപ്പ്, ഗതാഗതം തുടങ്ങി 37 വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.

സൗദിയിലെ എല്ലാ സ്വകാര്യ കമ്പനികളിലും സൗദി പൗരന്മാര്‍ക്ക് ജോലി ഉറപ്പ് നല്‍കുന്നതാണ് പദ്ധതി. ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ വിവിധ നിറങ്ങളില്‍ സൗദി, വിദേശ ജീവനക്കാരുടെ എണ്ണം അനുസരിച്ച് കമ്പനികളെ തരം തിരിക്കുന്ന പ്രക്രിയയാണ് നിതാഖാത്ത്. 2017 മുതലാണ് സൗദി ഭരണകൂടം പദ്ധതി ആരംഭിക്കാൻ തീരുമാനിക്കുന്നത്.

Eng­lish Summary:
Sec­ond phase of Nitaqat in Sau­di from Feb­ru­ary 1

You may also like this video:

Kerala State - Students Savings Scheme

TOP NEWS

July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.