26 December 2025, Friday

ചെറുതോണി അണക്കെട്ടിൽ സുരക്ഷാ വീഴ്ച; ഡാമിൽ കയറിയ യുവാവ് ഹൈമാസ് ലൈറ്റിനു ചുവട്ടിൽ താഴിട്ടു പൂട്ടി

Janayugom Webdesk
ഇടുക്കി
September 7, 2023 11:02 pm

ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷ വീഴ്ച. ഡാമിൽ കയറിയ യുവാവ് ഹൈമാസ് ലൈറ്റിനു ചുവട്ടിൽ താഴിട്ടു പൂട്ടുകയും ഷട്ടർ ഉയത്തുന്ന റോപ്പിൽ ദ്രാവകം ഒഴിക്കുകയും ചെയ്തതായി കണ്ടെത്തി. ജൂലൈ 22 ന് പകൽ 3.15 നാണ് സംഭവം . അതിക്രമം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

സംഭവത്തിൽ കെ എസ് ഇ ബി യുടെ പരാതിയിൽ ഇടുക്കി പൊലീസ് കേസെടുത്തു. യുവാവിനെ തേടി പൊലീസ് അന്വേഷണം തുടങ്ങി.

Eng­lish Sum­ma­ry: Secu­ri­ty breach report­ed from Iduk­ki dam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.