28 April 2024, Sunday

Related news

September 12, 2023
September 7, 2023
September 2, 2023
August 21, 2023
December 12, 2022
November 30, 2022
August 9, 2022
August 9, 2022
August 8, 2022
August 7, 2022

ചെറുതോണി അണക്കെട്ടിലെ സുരക്ഷാ വീഴ്ച: പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

Janayugom Webdesk
ചെറുതോണി
September 12, 2023 9:52 pm

ഇടുക്കി- ചെറുതോണി ഡാമിൽ സുരക്ഷാ വീഴ്ച ഉണ്ടാകാനിടയാക്കിയ സംഭവത്തിൽ ഒറ്റപ്പാലം സ്വദേശിയെ പിടികൂടാൻ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാൾ വിദേശത്തേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം ഇടുക്കി ചെറുതോണി അണക്കെട്ട് പൂർണ്ണ സുരക്ഷിതമാണെന്നാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഡാമിന്റെ അഞ്ചു ഷട്ടറുകളും ഉയർത്തിയായിരുന്നു ഡാം സേഫ്റ്റി അധികൃതർ പരിശോധന നടത്തിയത്.
ഷട്ടറുകൾ ഉയർത്തുന്ന റോപ്പിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി എൻ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം വ്യക്തമാക്കിയത്. ഡാമിന്റെ അഞ്ചു ഷട്ടറുകളും ഉയർത്തിയായിരുന്നു ഡാം സേഫ്റ്റി അധികൃതർ പരിശോധന നടത്തിയത്.
ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പൊലീസിന് വീഴ്ച ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ചീഫ് എൻജിനീയർക്ക് ഉടനെ റിപ്പോർട്ട് കൈമാറുമെന്നും ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി എൻ ബിജു പറഞ്ഞു.
കഴിഞ്ഞ ജൂലൈ 22ന് ആയിരുന്നു ചെറുതോണി അണക്കെട്ടിൽ സുരക്ഷാ വീഴ്ച ഉണ്ടായത്. സന്ദർശക പാസ് എടുത്തു ഡാമിൽ കയറിയ ഒറ്റപ്പാലം സ്വദേശി ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ട് പൂട്ടുകയും, ഷട്ടർ ഉയർത്താൻ ഉപയോഗിക്കുന്ന റോപ്പുകളിൽ ദ്രാവകം ഒഴിക്കുകയും ചെയ്തതായാണ് കണ്ടെത്തിയത്.
ഇയാളുടെ കുടുംബ പശ്ചാത്തലം ഉൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം ഡാമിൽ എത്തിയിരുന്ന തിരൂർ സ്വദേശിയെ ഉൾപ്പെടെയുള്ള മറ്റ് മൂന്നുപേരെ പൊലീസ് നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അതേസമയം ഡാമിന്റെ സുരക്ഷക്ക് മേൽനോട്ടം വഹിക്കേണ്ട ഇടുക്കി സി ഐ നാലുമാസത്തോളമായി ഡാമിൽ സന്ദർശനം നടത്തിയിട്ടില്ലെന്ന് രഹസ്യ അന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിക്കുന്ന സൂചന.

eng­lish sum­ma­ry; Chu­ruthoni dam secu­ri­ty breach: Look-out notice for accused
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.