19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 24, 2024
August 12, 2024
August 9, 2024
August 9, 2024
July 16, 2024
June 8, 2024
May 3, 2024
April 5, 2024
March 27, 2024
March 11, 2024

ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി

Janayugom Webdesk
ന്യൂഡല്‍ഹി
July 11, 2023 1:43 pm

മണിപ്പുർ സന്ദർശിച്ച സിപിഐ നേതാവ്‌ ആനി രാജയുടെ നേതൃത്വത്തിലുള്ള വസ്‌തുതാന്വേഷണ സമിതിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ്. നാഷണൽ ഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ വുമൺസ്‌ ജനറൽ സെക്രട്ടറി കൂടിയായ ആനി രാജയ്ക്ക് പുറമേ ദേശീയ സെക്രട്ടറി നിഷ സിദ്ദു, ഡൽഹിയിലെ പ്രമുഖ അഭിഭാഷക ദീക്ഷ ദ്വിവേദി എന്നവർക്കെതിരെയാണ് കേസ്.

മണിപ്പൂരിലേത് സർക്കാർ സ്‌പോൺസെഡ് കലാപമെന്നാരോപിച്ചതിനാണ് കേസ്. എസ് ലിബൻ എന്നയാളുടെ പരാതിയിൽ ഇംഫാൽ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജൂൺ 28 മുതൽ ജൂലൈ ഒന്നുവരെയാണ്‌ ആനി രാജയും സംഘവും മണിപ്പൂർ സന്ദർശിച്ചത്. അടുത്തിടെ ഇടതുപക്ഷ എംപിമാരുടെ സംഘവും മണിപ്പൂര്‍ സന്ദര്‍ശിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

Eng­lish Sum­ma­ry: sedi­tion charges against annie raja
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.