23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 18, 2024
November 13, 2024
November 12, 2024
November 12, 2024

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് തിരിച്ചടി; പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി

Janayugom Webdesk
June 20, 2022 12:37 pm

ഫ്രഞ്ച് ദേശീയ അസംബ്ലിയുടെ നിയന്ത്രണം പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് നഷ്ടമായി. ഇടതുപക്ഷത്തിന്റേയും തീവ്ര വലതുപക്ഷത്തിന്റേയും ശക്തമായ നീക്കമാണ് ഇതിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്ത് രണ്ട് മാസത്തിന് ശേഷമാണ് ഇമ്മാനുവല്‍ മാക്രോണിന് ഈ തിരിച്ചടി നേരിടേണ്ടി വന്നത്. 577 അംഗങ്ങളുടെ ഫ്രഞ്ച് അസംബ്ലിയില്‍ 289 സീറ്റുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. 

എന്നാല്‍ മാക്രോണിന്റെ മധ്യപക്ഷ പാര്‍ട്ടി 200 മുതല്‍ 260 സീറ്റുകളില്‍ ഒതുങ്ങുമെന്നണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മാക്രോണിന് മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ അധികാരം നഷ്ടമാകും. അതേസമയം മുതിര്‍ ഇടതുപക്ഷന നേതാവ് ജീന്‍-ലൂക്ക് മെലെന്‍ചോണിന്റെ പിന്നില്‍ ഐക്യപ്പെട്ട ഇടതുപക്ഷ സഖ്യം ശക്തരായ പ്രതിപക്ഷമായി മാറും. 89 നിയമസഭാംഗങ്ങള്‍ അവര്‍ക്കുണ്ട്. ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയര്‍ ഇപ്പോളത്തെ ഈ ഫലത്തെ ഡെമോക്രാറ്റിക് ഷോക്ക് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

Eng­lish Summary:Setback for French Pres­i­dent Emmanuel Macron; The major­i­ty in Par­lia­ment was lost
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.