മുംബൈയിലെ ആന്‍ടോപ്പ് ഹിൽ ഏരിയയിൽ വീട് തകർന്നുവീണ് അപകടം. നിരവധിപേർ കുടുങ്ങി കിടക്കുന്നതായി സംശയം. ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ശേഷമായിരുന്നു അപകടം. ആന്‍ടോപ്പ് ഹില്ലിലെ ജയ് മഹാരാഷ്ട്ര നഗറിലെ ഇരുനിലകെട്ടിടം തകർന്നുവീഴുകയായിരുന്നു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഒമ്പതുപേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങി കിടക്കുന്നുണ്ടെന്ന വിവരം വ്യക്തമല്ല.
അഗ്നിരക്ഷാ സേനയുടെ നാലു വാഹനങ്ങൾ സംഭവ സ്ഥലത്തെത്തി. സുരക്ഷ സേനയുടെയും പൊലീസിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
english summary;Seven people were injured in Mumbai house collapse
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.