ആഗോള താപനത്തിന്റെ ഫലമായുള്ള അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ ഇനിയുമുണ്ടാകുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. രവിചന്ദ്രൻ അഭിപ്രായപ്പെട്ടു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ചും ഇന്ത്യൻ മീറ്റിയറോളജിക്കൽ സൊസൈറ്റിയും സംയുക്തമായി ‘കാലാവസ്ഥാ വ്യതിയാനം: പ്രത്യാഘാതങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദ്രങ്ങൾ ചൂടാവുന്നത് വർധിച്ച ബാഷ്പീകരണത്തിനും അതിതീവ്ര മഴയ്ക്കും കാരണമാവുന്നു. ഇത് സമുദ്രത്തിന്റെ അമ്ലത വർധിക്കുന്നതിനും മഞ്ഞുരുക്കം, ചുഴലിക്കാറ്റുകൾ, ഉഷ്ണ തരംഗം, സമുദ്ര ആവാസ വ്യവസ്ഥയുടെ ശോഷണം, കടലാക്രമണം എന്നിവ വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ എൻ മധുസൂദനൻ, ഭൗമശാസ്ത്ര മന്ത്രാലയം മുൻ സെക്രട്ടറി ഡോ. എം രാജീവൻ, ഇന്ത്യ മീറ്റിയറോളജി വകുപ്പ് ഡയറക്ടർ ജനറൽ ഡോ. എം മോഹപത്ര എന്നിവരും പ്രഭാഷണം നടത്തി.
ENGLISH SUMMARY:Severe weather phenomena will recur; Ministry of Geology with warning
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.