27 April 2024, Saturday

Related news

April 27, 2024
April 26, 2024
April 22, 2024
April 20, 2024
April 5, 2024
March 31, 2024
March 13, 2024
March 13, 2024
March 12, 2024
March 9, 2024

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം; പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിൽ

web desk
കോഴിക്കോട്
September 1, 2023 6:34 pm

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിൽ. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലുളള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയുടെ സുഹൃത്ത് കണ്ണൂർ മുണ്ടയാട് സ്വദേശിനിയായ പി പി അഫ്‌സീനയെ (29 ) കോഴിക്കോട് ടൗൺ പൊലീസ് അസി. കമ്മിഷണർ ബിജുരാജ് പി അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ മാർച്ച് മാസം ആദ്യമായിരുന്നു സംഭവം. കണ്ണൂരിൽ ജോലി ചെയ്തുവരികയായിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച അഫ്‌സീന, സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യാൻ സഹായിക്കുകയും തുടർന്ന് യുവതിയെ പീഡിപ്പിച്ചവരിൽ നിന്നും പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയുമായിരുന്നു. എന്നാൽ അതിന് വഴങ്ങാത്തതിനെത്തുടര്‍ന്ന് അഫ്‌സീനയും ഷമീറും പരാതിക്കാരിയെക്കൂട്ടി നടക്കാവ് പൊലീസിൽ പരാതി നൽകി. കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ അബൂബക്കർ, സെയ്തലവി എന്നിവരെ അന്വേഷണ സംഘം നേരത്തെ കർണാടക കുടകിലെ ഒരു റിസോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ അവർക്ക് സഹായം ചെയ്ത അഫ്‌സീനയുടെ സുഹൃത്ത് ഷമീർ കുന്നുമ്മലിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ സാബുനാഥ്, അസി. സബ്ബ് ഇൻസ്പെക്ടർമാരായ ബിജുമോഹൻ കെ കെ, ദീപ്തിഷ് കെ പി, അസിസ്റ്റന്റ് കമ്മീഷണറുടെ ക്രൈം സ്കാഡ് അംഗങ്ങളായ ഷാലു എം, സുജിത്ത് സി കെ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Eng­lish Sam­mury: Sex­u­al Harass­ment on the promise of act­ing in a movie; com­plainan­t’s friend was arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.