സ്വപ്ന സുരേഷുമായി ബന്ധമുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഷാജ് കിരണും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും കര്‍ണാടക മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്ത്. ബിജെപി ഭരിക്കുന്ന കര്‍ണാടകയിലെ ഊര്‍ജ്ജമന്ത്രി വി സുനില്‍ കുമാറിന്റെ വസതിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍, ഷാജ് കിരണിന്റെ സുഹൃത്ത് രജിത്ത് എന്നയാള്‍ക്കൊപ്പം കര്‍ണാടകയിലെ ഊര്‍ജ മന്ത്രി വി സുനില്‍കുമാറിനൊപ്പം അദ്ദേഹത്തിന്റെ വസതിയില്‍ ഷാജ് കിരണ്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 2021 സെപ്റ്റംബര്‍ 24നാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഷാജ് കിരണ്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനാണെന്നും മുഖ്യമന്ത്രിയുമായി അടുത്തുള്ള ബന്ധമുള്ളയാളെന്നും ബിലീവേഴ്‌സ് ചര്‍ച്ചുമായി ഇടനിലക്കാരനായി നില്‍ക്കുന്നയാള്‍ എന്നുമായിരുന്നു സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം. എന്നാല്‍ പുറത്തുവരുന്ന ചിത്രങ്ങള്‍ ഈ ആരോപണങ്ങളെ തള്ളിക്കളയുന്നതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഷാജ് കിരണിന്റെ ബിജെപി ബന്ധമാണ് ചിത്രങ്ങളില്‍ കൂടി വ്യക്തമാകുന്നത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിജെപി വക്താവായ സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് നേരത്തെ തന്നെ ഇത് സംബന്ധിച്ച പരാതികള്‍ ലഭിച്ചിരുന്നു എന്നാണ് വിവരം.
ഷാജ് കിരണുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. എന്നാല്‍ ബിജെപി സംസ്ഥാന വക്താവായ സന്ദീപ് വാര്യര്‍ക്കൊപ്പം, തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ ബിജെപിയുടെ ചുമതലയുണ്ടായിരുന്ന കര്‍ണാടക മന്ത്രി സുനില്‍ കുമാറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ബിജെപി നേതൃത്വം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരേയുള്ള വെളിപ്പെടുത്തല്‍ നടത്തിയത് ബിജെപിയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് എന്ന് നേരത്തെ തന്നെ ആരോപണമുന്നയിച്ചിരുന്നു. ഇതിനെ ബലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നാണ് വിലയിരുത്തല്‍.
English summary; Shaj kiran and Sandeep Warrier together, pictures out
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.