കണിച്ചുകുളങ്ങര തിരുവിഴ ദേവസ്വം വക ഫാം ടൂറിസം കേന്ദ്രത്തിലെ ഷമാം കൃഷിയുടെ വിളവെടുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. വയലിൽ ഇടവിളയായി നടത്തിയ കൃഷിയിൽ മികച്ച വിളവാണ് ലഭിച്ചത്. രണ്ടായിരം കിലോ ഷമാം വിളവെടുത്തു. കിലോയ്ക്ക് 40 രൂപ പ്രകാരമാണ് വില്പന. ഫാം ടൂറിസം കേന്ദ്രത്തിലെ സ്റ്റാളിൽ മറ്റ് പച്ചക്കറികൾക്കൊപ്പം ഷമാവും കിട്ടും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ് പത്മം, ഗ്രാമ പഞ്ചായത്ത് അംഗം ആർ ബെൻസിലാൽ കൃഷി ഓഫീസർ റോസ്മി ജോർജ്, കൃഷി അസിസ്റ്റന്റ് സുനിൽകുമാർ, കർഷകരായ അനിൽ ലാൽ, ജ്യോതിസ് തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.