പാറശാല ഷാരോണ്‍ വധക്കേസില്‍ അന്വേഷണ ചുമതല കേരള പൊലീസിന് തന്നെയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നല്‍കിയതായി ഷാരോണിന്റെ കുടുംബം. കേസ് തമിഴ്നാട് പൊലീസിന് കൈമാറില്ലെന്ന് മുഖ്യമന്ത്രി ഓഫീസില്‍ നിന്ന് അറിയിച്ചതായി കൊല്ലപ്പെട്ട ഷാരോണിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥലത്തില്ലായിരുന്നു. കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് സെക്രട്ടറിക്ക് പരാതി നല്‍കി. കേസ് മാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും അച്ഛന്‍ ജയരാജന്‍ പറഞ്ഞു.
നേരത്തെ ഷാരോണ്‍ കൊലക്കേസിന്റെ അന്വേഷണം സംബന്ധിച്ച് പോലീസ് സംഘം നിയമോപദേശം തേടിയിരുന്നു. കേരള പോലീസിനും തമിഴ്‌നാട് പോലീസിനും അന്വേഷണം നടത്താമെന്നായിരുന്നു നിയമോപദേശം. ഷാരോണിന് വിഷം നല്‍കിയത് തമിഴ്‌നാട്ടിലെ ഗ്രീഷ്മയുടെ വീട്ടില്‍വെച്ചാണെങ്കിലും മരണം സംഭവിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലും അന്വേഷണം നടത്താമെന്നായിരുന്നു നിയമോപദേശം.
English Summary: sharon murder case investigation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.