24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 4, 2024
November 27, 2024
November 10, 2024
October 25, 2024
September 20, 2024
September 7, 2024
May 19, 2024
May 14, 2024
May 10, 2024

കാസ‍ർകോട് നാല് കുട്ടികൾക്ക് ഷിഗല്ല; രോഗം സ്ഥിരീകരിച്ചത് ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവർക്ക്

Janayugom Webdesk
കാഞ്ഞങ്ങാട്
May 3, 2022 6:09 pm

കാസ‍ർകോട് ജില്ലയില്‍ നാല് കുട്ടികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു . ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടികൾക്കാണ് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചത്.

ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ സാംപിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചു നടത്തിയ പരിശോധനയിലാണ് രോഗബാധ ഉറപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റ് കുട്ടികളുടെ സാംപിളുകളും ഉടൻ പരിശോധനയ്ക്ക് അയക്കും.

എല്ലാ കുട്ടികൾക്കും ഉടൻ ഷിഗല്ല ചികിത്സ ആരംഭിക്കുമെന്ന് ഡിഎംഒ അറിയിച്ചു. കഴിഞ്ഞ ആഴ്ച കോഴിക്കോട് നഗരത്തിലും രണ്ട് കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചിരുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. മരണപ്പെട്ട ദേവനന്ദയടക്കം 52 കുട്ടികളാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്.

Eng­lish summary;Shigella con­firmed four chil­dren at Kasargod

You may also like this video;

TOP NEWS

December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.